HOME
DETAILS

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

  
March 22, 2025 | 5:17 PM

A month of vigilance against drug abuse Operation D-Hunt intensifies

തിരുവനന്തപുരം: ലഹരിവസ്തുക്കളും എംഡിഎംഎ പോലുള്ള രാസലഹരികളും തടയുന്നതിനായി സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി-ഹണ്ട് ഒരുമാസം പിന്നിട്ടു. സംസ്ഥാനവ്യാപകമായി 70,277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി, 7,038 കേസുകൾ രജിസ്റ്റർ ചെയ്തു, 7,307 പേരെ അറസ്റ്റ് ചെയ്തു.

പൊലീസ് 3.952 കിലോഗ്രാം എംഡിഎംഎ, 461.523 കിലോഗ്രാം കഞ്ചാവ്, 5,132 കഞ്ചാവ് ബീഡിയുകൾ എന്നിവ പിടിച്ചെടുത്തു. മാർച്ച് 21-ന് മാത്രം 2,288 പേരെ പരിശോധിച്ച് 207 കേസുകൾ രജിസ്റ്റർ ചെയ്യുകയും 214 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി-നാർക്കോട്ടിക് കൺട്രോൾ റൂം (9497927797) വഴി പൊതുജനങ്ങൾ മയക്കുമരുന്ന് വിവരങ്ങൾ നൽകാം. സ്ഥിരമായി ലഹരിവ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ നിരീക്ഷണവും കർശനമായി തുടരുന്നുണ്ട്.

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ റേഞ്ച് എൻഡിപിഎസ് കോർഡിനേഷൻ സെൽ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഓപ്പറേഷൻ ഡി-ഹണ്ട് നിയന്ത്രിക്കുന്നു. ഈ പരിശോധനകളുടെ ഭാഗമായി സംസ്ഥാനത്ത് ലഹരിവ്യാപാരവും ഉപയോഗവും കുറയുന്നുവെന്ന് പൊലീസ് അറിയിച്ചു.

A month into Operation D-Hunt, Kerala Police have intensified their crackdown on drug abuse and trafficking. Over 70,000 individuals were screened, leading to 7,038 cases and 7,307 arrests. Large quantities of MDMA, cannabis, and other narcotics were seized. The operation, led by ADGP Manoj Abraham, continues with 24/7 monitoring and public reporting through a dedicated helpline.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  4 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  4 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  4 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  4 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  4 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  4 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  4 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  4 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  4 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  4 days ago