നഷ്ടപരിഹാരം ഓണത്തിന് മുമ്പ് വിതരണം ചെയ്യും
ഇരിട്ടി:താലൂക്കില്‍ പ്രകൃതി ക്ഷോഭത്തെത്തുടര്‍ന്ന് മരണമടഞ്ഞ അയ്യംകുന്ന് പഞ്ചായത്തിലെ ദേവനന്ദയുടെയും വയനാട് ജില്ലയിലെ പെരിയ സ്വദേശി അനു ജോസഫ് എന്ന ഉണ്ണിയുടെയും ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന് താലൂക്കധികൃതര്‍ അറിയിച്ചു. 2015 ജൂണിലാണ് വയനാട് പേരിയ സ്വദേശി അനു ജോസഫ് എന്ന ഉണ്ണി കേളകത്തെ പുഴയുടെ അരിക് കെട്ടുമ്പോള്‍ വെള്ളത്തില്‍ വീണ് മരിക്കുന്നത്.
ഇയാളുടെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാര തുക വയനാട് താലൂക്ക് ഓഫിസിലേക്ക് അയക്കും. അയ്യംകുന്ന് പഞ്ചായത്തിലെ ചരള്‍ സ്വദേശി ലവന്റെ മകള്‍ നാലു വയസ്സുകാരി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടണ്ടിരിക്കുമ്പോഴാണ് ഇടി മിന്നലേറ്റ് മരണമടഞ്ഞത്.
അതേസമയം 2015 ല്‍ തില്ലങ്കേരിയില്‍ തോട്ടില്‍ വീണ് മരണപെട്ട റസ് ല(10) എന്ന കുട്ടിയുടെ നഷ്ടപരിഹാര തുക ചില സാങ്കേതിക കാരണത്താല്‍ മുടങ്ങിക്കിടക്കുകയാണ്. അത് ഉടന്‍ പാസാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."