HOME
DETAILS

മോദിക്കും അമിത്ഷാക്കും നിര്‍മല സീതാരാമനും വേണ്ടി കേരളം മൊത്തം  എടുക്കാന്‍ പോവുകയാണെന്ന് സുരേഷ് ഗോപി

  
Farzana
March 24 2025 | 10:03 AM

Suresh Gopi Says BJP Will Achieve Major Electoral Changes with Rajeev Chandrashekhars New Role

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വന്‍മാറ്റങ്ങളിലേക്കെന്ന് സുരേഷ് ഗോപി എം.പി. രാജീവിന് ലഭിച്ച പുതിയ പദവി ഭാരിച്ച ഉത്തരവാദിത്തമന്നും നിഷ്പ്രയാസം സാധിച്ചെടുക്കാവുന്ന ഉദ്യമം മാത്രമാണ് മുന്നിലുള്ളതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മുന്‍ അധ്യക്ഷന്മാര്‍ കൂടുതല്‍ കരുത്ത് പകര്‍ന്നാണ് പാര്‍ട്ടി ഇവിടം വരെ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി അതുക്കും മേലെ എന്ന് പറയുന്ന കാഴ്ചയാണ് ഇനി കാണാന്‍ പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. പല പ്രദേശങ്ങളും കേരളത്തില്‍ എടുക്കാനുണ്ടെന്നും എം.പി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. നരേന്ദ്ര മോദിക്കും അമിത്ഷാക്കും നിര്‍മല സീതാരാമനും വേണ്ടി കേരളം മൊത്തം എടുക്കാന്‍ പോവുകയാണെന്ന് ആഞ്ഞടിച്ച് പ്രഖ്യാപിക്കണമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു. 

ഞായറാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റായി നിര്‍ദ്ദേശിച്ചത്. ബി.ജെ.പി ദേശീയ നേതൃത്വമാണ് നിര്‍ദേശിച്ചത്. ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ എന്നിവരും അവസാനം വരെ പരിഗണനയിലുണ്ടായിരുന്നുവെന്നാണ് സൂചന.

രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭാംഗമായിട്ടുണ്ട്. രണ്ടാം മോദി സര്‍ക്കാറില്‍ ഐ.ടി വകുപ്പ് ചുമതലയുള്ള സഹമന്ത്രിയായിരുന്നു. ആദ്യമായാണ് സംഘ്പരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത ഒരാള്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷനാകുന്നതെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.

മലയാളി കുടുംബത്തില്‍ ഗുജറാത്തില്‍ ജനിച്ച രാജീവിന്റെ വിദ്യാഭ്യാസം വിദേശത്തായിരുന്നു. ഐ.ടി ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ സ്വന്തമാക്കി 2006ല്‍ സ്വതന്ത്രനായി രാജ്യസഭാംഗമായി. അതിന് ശേഷമാണ് ബി.ജെ.പിയില്‍ ചേരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  2 days ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  2 days ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  2 days ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 days ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 days ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 days ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  2 days ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  2 days ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  2 days ago