HOME
DETAILS

ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഇടിവ്; കുവൈത്തിലെ ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ കൂടുതല്‍ പേരും ഈ രാജ്യത്തു നിന്നുള്ളവര്‍

  
Web Desk
March 25, 2025 | 7:18 AM

The number of domestic workers has decreased among those working in the domestic sector in Kuwait a larger number are from country

കുവൈത്ത് സിറ്റി: കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളില്‍ 25.3 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്ന് അല്‍ഷാള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ പുറത്തിറക്കിയ ഡാറ്റ പ്രകാരം 2024ലെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ കുവൈത്തിലുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 740,000 ആണ്.

ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 6.3 ശതമാനം കുറവ് രേഖപ്പെടുത്തി. നിലവില്‍ രാജ്യത്തുള്ള ഗാര്‍ഹിക തൊഴിലാളികളില്‍ 411,000 സ്ത്രീകളും 329,000 പുരുഷന്മാരുമാണുള്ളത്. വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഫിലിപ്പീന്‍സാണ് മുന്നില്‍. ഏകദേശം 149,000 വനിതാ ഗാര്‍ഹിക തൊഴിലാളികളാണ് നിലവില്‍ കുവൈത്തില്‍ തൊഴില്‍ ചെയ്യുന്നത്. പുരുഷ ഗാര്‍ഹിക തൊഴിലാളികളില്‍ ഇന്ത്യക്കാരാണ് മുന്നില്‍, ഏകദേശം 219,000 പേര്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യക്കാരായ പുരുഷ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 251,000 ആയിരുന്നു. 

രണ്ട് വര്‍ഷം കൊണ്ടുമാത്രം ഗാര്‍ഹിക തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ വിശദീകരിച്ചിട്ടില്ല. 

അതേസമയം രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക തൊഴിലാൡകള്‍ ഉള്ളത് ഇന്ത്യയില്‍ നിന്നാണ്. മൊത്തം തൊഴില്‍ ശക്തിയുടെ 43.2 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. തൊട്ടുപിന്നിലുല്‍ ഫിലിപ്പീന്‍സാണ്. കുവൈത്തില്‍ ജോലി ചെയ്യുന്ന പത്ത് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളില്‍ ഏകദേശം 91.4 ശതമാനവും ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 

ഗാര്‍ഹിക തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന പത്ത് രാജ്യങ്ങളില്‍ നാലെണ്ണം ആഫ്രിക്കയില്‍ നിന്നാണ്. ആകെയുള്ളതില്‍ ഒരു ശതമാനവുമായി ബെനിനാണ് മുന്നില്‍. ഗാര്‍ഹിക തൊഴിലാളികളുടെ കണക്കുകള്‍ മറ്റ് വിഭാഗങ്ങളിലെ പ്രവാസി തൊഴിലാളികളുമായി ദേശീയത അനുസരിച്ച് കൂട്ടിവായിക്കുമ്പോള്‍ ആകെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം ഏകദേശം 887,000 ആണ്. 

The number of domestic workers has decreased; among those working in the domestic sector in Kuwait, a larger number are from India.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  a month ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  a month ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  a month ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  a month ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  a month ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  a month ago
No Image

ബഹ്‌റൈനിനൊപ്പമെന്ന് കുവൈത്ത്; ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

bahrain
  •  a month ago