HOME
DETAILS

വിസ് എയർ അബൂദബിയുടെ പെരുന്നാൾ സമ്മാനം: 10% മുതൽ 15% ഇളവുകളുമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഓഫർ

  
March 25 2025 | 14:03 PM

Wizz Air Abu Dhabi Announces Special 3-Day Offer with Discounts Up to 15

അബൂദബി: യുഎഇയിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിലൊന്നായ വിസ് എയർ അബൂദബി, ഈ പെരുന്നാൾ സീസണിന്റെ ഭാ​ഗമായി ഈ ആഴ്ച മൂന്ന് ദിവസത്തെ ഫ്ലാഷ് പ്രൊമോഷൻ സീരീസ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഓരോ ദിവസവും UAE സമയം രാത്രി 10 മുതൽ പുലർച്ചെ 4 വരെയാകും ഈ പ്രൊമോഷൻ സീരീസ് ലഭ്യമാകുക. ഈ ഓഫർ പരിമിതമായ സമയം മാത്രമേ ലഭ്യമാകുകയുള്ളു.

മാർച്ച് 25-ന് ആരംഭിക്കുന്ന ആദ്യത്തെ ഓഫറിൽ, അബൂദബിയിലേക്കുള്ള തിരഞ്ഞെടുത്ത ഇൻബൗണ്ട് ഫ്ലൈറ്റുകളിൽ 10% ഇളവ് ലഭിക്കും. രാത്രിയിലെ പ്രൊമോഷണൽ വിൻഡോയിൽ ബുക്കിംഗ് ചെയ്യുന്നവർക്കും മാർച്ച് 26 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാർക്കും ഈ ഓഫർ ലഭിക്കും. കമ്പനിയുടെ വെബ്സൈറ്റിലും വിസ് എയർ മൊബൈൽ ആപ്പിലും ഈ ഓഫർ ലഭ്യമാകും.

മാർച്ച് 26ന് അബൂദബിയിലേക്കും അബൂദബിയിൽ നിന്നും പുറത്തേക്കുമുള്ള തിരഞ്ഞെടുത്ത ഫ്ലൈറ്റുകളിൽ 5% ഇളവ് ലഭിക്കും. ഈ ഓഫറിൽ എടുക്കുന്ന ടിക്കറ്റ് ഉപയോ​ഗിച്ച് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ യാത്ര ചെയ്യാവുന്നതാണ്. വിസ് എയർ മൊബൈൽ ആപ്പിൽ മാത്രമായിരിക്കും ഈ ഓഫർ ലഭിക്കുക. 

ഓഫറിന്റെ മൂന്നാം ദിവസമായ മാർച്ച് 27ന്, അബൂദബിയിലേക്കും അബൂദബിയിൽ നിന്നും പുറത്തേക്കുമുള്ള തിരഞ്ഞെടുത്ത വിമാനങ്ങളിൽ ബാഗേജ് ഫീസ് ഇനത്തിൽ 15% വരെ ഇളവ് ലഭിക്കും. ഈ ഓഫറിൽ എടുക്കുന്ന ടിക്കറ്റ് ഉപയോ​ഗിച്ച് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ യാത്ര ചെയ്യാം. കമ്പനി വെബ്സൈറ്റിലും വിസ് എയർ മൊബൈൽ ആപ്പിലും ഈ ഓഫർ ലഭ്യമാകുന്നതാണ്.

അലക്സാണ്ട്രിയ (ഈജിപ്റ്റ്), അൽമാറ്റി (കസാഖ്സ്ഥാൻ), അമ്മാൻ (ജോർദാൻ), ബക്കു (അസർബൈജാൻ), ബെയ്റൂട്ട് (ലെബനൻ), ബെൽഗ്രേഡ് (സെർബിയ), ബിഷ്ക്കെക്ക് (കിർഗിസ്ഥാൻ), കെയ്റോ (ഈജിപ്റ്റ്), ക്ലൂജ് (റൊമാനിയ), ദമ്മാം (സൗദി അറേബ്യ) തുടങ്ങി വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ വിസ് എയർ അബൂദബി സൗകര്യമൊരുക്കുന്നു. 2025 ജൂൺ മാസം മുതൽ ബെയ്റൂട്ടിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുകൾ നടത്താൻ വിസ് എയർ അബൂദബി തീരുമാനിച്ചിട്ടുണ്ട്.

Celebrate with Wizz Air Abu Dhabi! To mark a special occasion, the airline is offering a limited-time 3-day sale with discounts ranging from 10% to 15% on select flights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  19 hours ago
No Image

വ്യാജ പൗരത്വം ഉണ്ടാക്കി; മൂന്ന് പേര്‍ക്ക് ഏഴു വര്‍ഷം തടവും 2.5 മില്ല്യണ്‍ ദീനാറും പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  20 hours ago
No Image

നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ

Kerala
  •  21 hours ago
No Image

കപ്പലില്‍ തീപിടുത്തം; രക്ഷകരായി നാഷണല്‍ ഗാര്‍ഡ്, 10 നാവികരെ രക്ഷപ്പെടുത്തി

uae
  •  21 hours ago
No Image

സഖ്യകക്ഷിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം; ഇസ്‌റാഈല്‍ കമ്പനിയുമയുള്ള 7.5 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  21 hours ago
No Image

വര്‍ഗീയവാദിയായ ദുല്‍ഖര്‍ സല്‍മാന്‍; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടനെതിരെ വിദ്വേഷം പരത്തി തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍

Kerala
  •  a day ago
No Image

ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  a day ago
No Image

റോഡരികിലെ പാർക്കിംഗിന് പരിഹാരം: കൊച്ചി ഇൻഫോപാർക്കിൽ 600 പുതിയ പാർക്കിംഗ് ​സ്ലോട്ടുകൾ

Kerala
  •  a day ago
No Image

ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഈ വര്‍ഷം മാത്രം അബൂദബിയില്‍ അടച്ചുപൂട്ടിയത് 12 റെസ്റ്റോറന്റുകള്‍

uae
  •  a day ago
No Image

പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടേക്കും, വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത

uae
  •  a day ago