HOME
DETAILS

'മനുഷ്യത്വരഹിതം' കുട്ടികളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗമല്ലെന്ന് അലഹബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിം കോടതി

  
Web Desk
March 26 2025 | 06:03 AM

Supreme Court Stays Allahabad HC Ruling on Molestation Criticizes Judges Remarks

ന്യൂഡല്‍ഹി: കുട്ടികളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിംകോടതി. രൂക്ഷ പരാമര്‍ശത്തോടെയാണ് സുപ്രിം കോടതി നടപടി. വിധി പ്രഖ്യാപിച്ച  ജഡ്ജിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാടിട്ടി. സുപ്രിംകോടതി വിധി മനുഷ്യത്വ രഹിതമെന്നാണ് വിശേഷിപ്പിച്ചത്. 

ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ അനാവശ്യമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാറിനും കോടതി നോട്ടിസയച്ചിട്ടുണ്ട്. 

 അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ കഴിഞ്ഞദിവസം സുപ്രിംകോടതി സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വിധിയില്‍ പറഞ്ഞത്. ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമുള്ള കേസ് പരിഗണിക്കവെയായിരുന്നു പരാമര്‍ശം. 

ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാള്‍ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. ഈ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് കീഴ്‌കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദ നിരീക്ഷണം.


ഹരജിക്കാരുടെ അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ ആരംഭിച്ചപ്പോഴേക്കും ജഡ്ജി തടഞ്ഞു. കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് പറഞ്ഞാണ് ജസ്റ്റിസ് ബേല അഭിഭാഷകനെ തടഞ്ഞത്. പിന്നീട് ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളുകയും ചെയ്തു. പിന്നാലെയാണ് സുപ്രിംകോടതി ഇന്ന് കേസ് എടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

Kerala
  •  a day ago
No Image

ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനം; സ്‌ഫോടനമുണ്ടായത് വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപം

International
  •  a day ago
No Image

മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today

bahrain
  •  a day ago
No Image

സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്

International
  •  a day ago
No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago