HOME
DETAILS

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

  
May 08 2025 | 01:05 AM

kalathod nachu murder case All six accused found guilty sentencing on 12th

തൃശൂര്‍: കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസില്‍ മുൻ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന ആറ് പ്രതികളും കുറ്റക്കാരെന്ന് തൃശൂര്‍ ഒന്നാംക്ലാസ് അഡി.സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ 12 ന് വിധിക്കും. സി.ഐ.ടി.യു തൊഴിലാളിയായിരുന്ന ഷമീറിനെ 2022 ഒക്ടോബര്‍ 21 ന് പ്രതികൾ  വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. സാക്ഷികളെ പ്രതികൾ പലവട്ടം ഭീഷണിപ്പെടുത്തിയതോടെ ഹൈക്കോടതി പ്രത്യേക ഇടപെടല്‍ നടത്തിയാണ് കേസ് വിചാരണ പൂര്‍ത്തിയാക്കിയത്. വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ കാറ്റഗറിയില്‍പ്പെടുത്തി സാക്ഷികൾക്ക് പൊലിസ് സുരക്ഷയും ഹൈക്കോടതി അനുവദിച്ചിരുന്നു.

കാളത്തോട് നിവാസികളായ ഷാജഹാന്‍,  ഷബീര്‍, അമല്‍ സാലിഹ്, ഷിഹാസ്, നവാസ്, ഷംസുദ്ദീന്‍ എന്നീ മുൻ പി.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതികള്‍. ഇവര്‍ക്ക് കേസിന്റെ ആവശ്യത്തിനല്ലാതെ ജില്ലയിലേക്ക് കടക്കുവാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നില്ല. 68 ഓളം സാക്ഷികളെ കേസിൽ വിസ്തരിച്ചു.  അജ്ഞാത ഫോൺ കോളുകളിലൂടെ  പല ഭീഷണികളും സാക്ഷികള്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യത്തിലാണ്   പ്രത്യേക സുരക്ഷ  ഏര്‍പ്പെടുത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍, വിരലടയാളം, ഡി.എന്‍.എ പരിശോധനാ ഫലങ്ങള്‍ പ്രോസിക്യൂഷന്‍ കേസില്‍ ഹാജരാക്കിയിരുന്നു. ഗുഡ്സ് ഓട്ടോയുമായി വരികയായിരുന്ന ഷമീറിനെ പ്രതികൾ വാഹനം തടഞ്ഞ് വാളുകൊണ്ട് വെട്ടിയും ഇരുമ്പുപെപ്പ് കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  4 days ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  5 days ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  5 days ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  5 days ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  5 days ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  5 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  5 days ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  5 days ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  5 days ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  5 days ago