HOME
DETAILS

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

  
Web Desk
May 08 2025 | 02:05 AM

Operation Sankalp 22 Naxalites killed in encounter with security forces in Chhattisgarh

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ വനപ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത്തിരണ്ട് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. തെലങ്കാനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. 'ഓപ്പറേഷന്‍ സങ്കല്‍പ്' എന്ന പേരില്‍ നക്‌സലൈറ്റുകള്‍ക്കെതിരെ നടന്നുക്കൊണ്ടിരിക്കുന്ന നടപടിയുടെ ഭാഗമായിരുന്നു ഏറ്റുമുട്ടല്‍ എന്ന് ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്തര്‍സംസ്ഥാന അതിര്‍ത്തിയിലെ കരേഗുട്ട കുന്നുകളിലെ വനത്തില്‍ രാവിലെയാണ് വെടിവയ്പ്പ് ഉണ്ടായത്.

'ഇതുവരെ 22 നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്, പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്', കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഏപ്രില്‍ 21 മുതല്‍ ഓപ്പറേഷന്‍ സങ്കല്‍പില്‍ വെടിയേറ്റ് മരിച്ച നക്‌സലൈറ്റുകളുടെ എണ്ണം 26 ആയി.

ബസ്തര്‍ മേഖലയില്‍ ആരംഭിച്ച ഏറ്റവും വലിയ കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൊന്നായ ഓപ്പറേഷന്‍ സങ്കല്‍പ്പില്‍, ജില്ലാ റിസര്‍വ് ഗാര്‍ഡ് (DRG), ബസ്തര്‍ ഫൈറ്റേഴ്‌സ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (STF), സംസ്ഥാന പൊലിസ് യൂണിറ്റുകള്‍, സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സ് (CRPF), എന്നിവയുള്‍പ്പെടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഏകദേശം 24,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കാളികളാകുന്നുണ്ട്.

മാവോയിസ്റ്റുകളുടെ ഏറ്റവും ശക്തമായ സൈനിക വിഭാഗമായ ബറ്റാലിയന്‍ നമ്പര്‍ 1, ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി (DKSZC), തെലങ്കാന സംസ്ഥാന മാവോയിസ്റ്റ് കമ്മിറ്റി എന്നിവയിലെ മുതിര്‍ന്ന കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.

ഏപ്രില്‍ 24ന്, എട്ട് ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളുടെ പിഎല്‍ജിഎ ഒന്നാം ബറ്റാലിയനില്‍ ഉള്‍പ്പെട്ട മൂന്ന് നക്‌സലൈറ്റ് സ്ത്രീകളെ കരെഗുട്ട കുന്നുകളില്‍ വെടിവച്ചു കൊന്നിരുന്നു. ഇവരില്‍നിന്ന് വലിയ തരത്തിലുള്ള ആയുധശേഖരവും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു.

മെയ് 5ന് സുരക്ഷാ സേനയുമായുള്ള വെടിവയ്പ്പില്‍ ഒരു വനിതാ നക്‌സലൈറ്റും കൊല്ലപ്പെട്ടിരുന്നു.

ഇടതൂര്‍ന്ന വനങ്ങളാല്‍ ചുറ്റപ്പെട്ടതും കുന്നുകള്‍ നിറഞ്ഞതുമായ ഈ പ്രദേശം മാവോയിസ്റ്റ് ബറ്റാലിയന്‍ നമ്പര്‍ 1ന്റെ താവളമാണെന്ന് കരുതുന്നുവെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'ഈ ഓപ്പറേഷനില്‍ നിരവധി മുതിര്‍ന്ന മാവോയിസ്റ്റ് കേഡര്‍മാര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്, പക്ഷേ അവരുടെ സഹപ്രവര്‍ത്തകര്‍ അവരെ കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി,' അദ്ദേഹം പറഞ്ഞു.

ഓപ്പറേഷനില്‍ ഇതുവരെ നൂറുകണക്കിന് നക്‌സല്‍ ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിക്കപ്പെട്ടതായും സ്‌ഫോടകവസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, മരുന്നുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ വലിയൊരു ശേഖരം പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നക്‌സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കോബ്ര യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ എല്ലാ ജവാന്‍മാരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഈ വര്‍ഷം ഇതുവരെ ഛത്തീസ്ഗഡില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 168 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഇതില്‍ 151 പേര്‍ ബിജാപൂര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷന്‍ ആസ്ഥാനമായി നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണരേഖയിലെ പാക് വെടിവെയ്പിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു

National
  •  17 hours ago
No Image

നിപ; ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ട ആറുപേരുടെ ഫലം നെഗറ്റീവ്

Kerala
  •  17 hours ago
No Image

കേരള പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ; എ.ഡി.ജി.പി അജിത്കുമാർ പുതിയ എക്സൈസ് കമ്മീഷണർ

Kerala
  •  17 hours ago
No Image

എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു; 99.5 ശതമാനം വിജയം

Kerala
  •  18 hours ago
No Image

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം റദ്ദാക്കി

Kerala
  •  18 hours ago
No Image

സഊദിയിലെ പെട്രോൾ പമ്പുകളിൽ നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശോധന; പരിശോധനക്കെത്തുക 11 വകുപ്പുകളിൽ നിന്നും സ്ത്രീകളുൾപ്പെടെ 300-ലധികം ഉദ്യോഗസ്ഥർ

Saudi-arabia
  •  18 hours ago
No Image

പഴുതടച്ച് പ്രതിരോധം; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു, ഏഴ് ഭീകരരെ വധിച്ചു, നിയന്ത്രണ രേഖക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

National
  •  20 hours ago
No Image

കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  21 hours ago
No Image

ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു

National
  •  21 hours ago
No Image

നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

Kerala
  •  a day ago