HOME
DETAILS

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

  
May 08 2025 | 01:05 AM

KSRTC to Acquire 143 New Buses at a Cost of Rs 63 Crore

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസുകള്‍ അടുത്തമാസം മുതല്‍ എത്തിതുടങ്ങും. 
നിലവില്‍ 143 ബസുകള്‍ വാങ്ങാനാണ് കെ.എസ്.ആര്‍.ടി.സി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 63 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

ടാറ്റ, ലെയ്‌ലാന്‍ഡ്, ഐഷര്‍ കമ്പനികളാണ് പുതിയ ബസുകള്‍ക്കായി ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. 200.07 കോടി രൂപ ചെലവഴിച്ച് ആകെ 532 ബസുകളാണ് കെ.എസ്.ആര്‍.ടി.സി വാങ്ങാന്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇതിന്റെ ആദ്യ ഘട്ടമായാണ് ഇപ്പോള്‍ 143 ബസുകള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്.

സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ ആകെയുള്ള 200ല്‍ 60 എണ്ണത്തിനാണ് ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 
6 സിലിണ്ടര്‍ ഡീസല്‍ ബസുകള്‍ ആണ് സൂപ്പര്‍ഫാസ്റ്റ് ആയി വരുന്നത്. 50 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 20 എണ്ണം ആദ്യഘട്ടത്തിലെത്തും.

100 ഓര്‍ഡിനറി ബസുകളില്‍ 10 എണ്ണവും 150 ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 27 എണ്ണവും, എട്ട് എ.സി സ്ലീപ്പര്‍ ബസുകൾക്കും, 10 എ.സി സീറ്റര്‍ ബസുകളില്‍ എട്ടെണ്ണത്തിനും ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 
ഇതിന് പുറമെ 14 സീറ്റര്‍ കം സ്ലീപ്പര്‍ ബസുകൾ പത്തെണ്ണത്തിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം 4 സിലിണ്ടര്‍ ഡീസല്‍ ബസുകളാണ്.

Kerala State Road Transport Corporation (KSRTC) is set to expand its fleet with the addition of 143 new buses. The project, which is estimated to cost Rs. 63 crore, aims to improve public transport services across the state, enhancing connectivity and commuter convenience.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു

National
  •  21 hours ago
No Image

നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

Kerala
  •  21 hours ago
No Image

സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു

Saudi-arabia
  •  a day ago
No Image

രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ

Kuwait
  •  a day ago
No Image

കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു

National
  •  a day ago
No Image

ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ‌

Saudi-arabia
  •  a day ago
No Image

പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം  

National
  •  a day ago
No Image

ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം 

National
  •  a day ago
No Image

ഇന്ത്യ-പാക് സംഘർഷം; കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങരുത് ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ തയാറാണ്- ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago