HOME
DETAILS

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

  
Web Desk
May 08 2025 | 01:05 AM

KPCC Leadership Change Senior Leaders Reluctant to change k sudhakaran

തിരുവനന്തപുരം:കെ.പി.സി.സി നേതൃമാറ്റവുമായി ബന്ധപ്പെട്ട് പുതുതായി ഉയർന്നു കേൾക്കുന്ന പേരുകളോട് വിമുഖത പ്രകടിപ്പിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് പലരും ആൻ്റോ ആൻ്റണി ഉൾപ്പെടെയുള്ള  പേരുകളോട് താൽപര്യമില്ലായ്മ പ്രകടിപ്പിച്ചത്. ഇത്തരത്തിൽ പകരം കേൾക്കുന്ന പേരുകൾ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന  അഭിപ്രായം ഭൂരിഭാഗം നേതാക്കളും പങ്കുവച്ചതായാണ് വിവരം.

സുധാകരനെ മാറ്റേണ്ടതില്ലെന്ന് മുൻ അധ്യക്ഷന്മാരായ വി .എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും നിലപാടെടുത്തു. സുധാകരനെതിരേ നേരത്തേ പരസ്യ നിലപാടെടുത്ത മുല്ലപ്പള്ളിയും സുധീരനും ഇപ്പോൾ പിന്തുണച്ചത് പകരം കേൾക്കുന്ന പേരുകളോടുള്ള വിയോജിപ്പ് കാരണമാണെന്നാണ് വിലയിരുത്തൽ.

സാമുദായിക പരിഗണന മാത്രം നൽകി കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കരുതെന്ന നിർദേശവും നേതാക്കൾ മുന്നോട്ടുവച്ചു. എം.എം ഹസൻ, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളുമായും രാഹുൽ ഗാന്ധി ആശയവിനിമയം നടത്തി. ആൻ്റോ ആൻ്റണിയെ കെ.പി.സി.സി അധ്യക്ഷനാക്കുന്നതിനുള്ള ധാരണ രൂപപ്പെട്ടിരുന്നെങ്കിലും, പരക്കെ പരാതികൾ ലഭിച്ചതോടെയാണ് വീണ്ടും അഭിപ്രായം തേടുന്നതിനുള്ള നീക്കം ഹൈക്കമാൻഡിൻ്റെ ഭാഗത്ത് നിന്നുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  5 days ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  5 days ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  5 days ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  5 days ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  5 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  5 days ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  5 days ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  5 days ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി

Kuwait
  •  5 days ago
No Image

ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ

International
  •  5 days ago