HOME
DETAILS
MAL
പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്
May 08, 2025 | 1:24 AM
തിരുവനന്തപുരം: എൻ. പ്രശാന്ത് ഐ.എ.എസ് ഇനിയും ആറു മാസം കൂടി പുറത്ത്. പ്രശാന്തിന്റെ സസ്‌പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ അഡിഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ .ജയതിലകിനെതിരേ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ വിമർശനം നടത്തിയതിന്റെ പേരിലാണ് പ്രശാന്ത് സസ്പെൻഷനിലായത്.
അതേസമയം ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് സസ്പൻഷൻ ആറുമാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഹിയറിങ് നടത്തിയിരുന്നു.
ശാരദാ മുരളീധരൻ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സസ്പൻഷൻ കാലാവധി നീട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. സസ്പെൻഷന് നീട്ടിയതിന് പിന്നാലെ നടൻ ജഗതി ശ്രീകുമാറിന്റെ ചിത്രം പങ്കു വച്ച് തുടരും എന്ന് സോഷ്യൽ മീഡിയയിൽ പ്രശാന്ത് കമന്റിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."