HOME
DETAILS

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

  
Web Desk
May 08 2025 | 01:05 AM

P Sarin Consultant at Vigyankerala with Monthly Salary of Rs 80000

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ഡോ. പി.സരിന് നിർണായക പദവി നൽകി സർക്കാർ. വിജ്ഞാന കേരളം ഉപദേശകനായിട്ടാണ് നിയമിച്ചത്. 80,000 രൂപയാണ് മാസ ശമ്പളം. ഉത്തരവ് കൈപ്പറ്റിയെന്നും ഈ ആഴ്ച തന്നെ ചുമതലയേറ്റെടുക്കുമെന്നും സരിൻ പറഞ്ഞു.  

കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്ന സരിൻ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ അഭയം തേടിയത്. ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തെത്താൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. എന്നിരുന്നാലും നിർണായകമായ ഒരു തിരഞ്ഞെടുപ്പിൽ ഒപ്പം നിന്ന സരിനെ ചേർത്തുപിടിക്കാനാണ് പാർട്ടി തീരുമാനം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് സി.പി.എമ്മിന്റെ ഈ നീക്കം. പ്രതിസന്ധിഘട്ടത്തിൽ സഹായവുമായെത്തിയവരെ കൈവിടില്ലെന്ന സന്ദേശം കൂടി നൽകുകയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.  സരിന് സർക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസം നേടിയ യുവതീയുവാക്കളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്താൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് വിജ്ഞാന കേരളം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

National
  •  4 hours ago
No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  4 hours ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  4 hours ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  4 hours ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  4 hours ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  5 hours ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  5 hours ago
No Image

ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

oman
  •  5 hours ago
No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  6 hours ago
No Image

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

Saudi-arabia
  •  6 hours ago