HOME
DETAILS

ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 രാജ്യസഭ പാസാക്കി; നോമിനികളുടെ പരിധി നാലായി

  
Ajay
March 26 2025 | 15:03 PM

Rajya Sabha Passes Banking Laws Amendment Bill 2024 Nominee Limit Increased to Four

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് നിയമങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ബാങ്കിങ് നിയമ (ഭേദഗതി) ബില്‍ 2024 രാജ്യസഭ പാസാക്കി. ഇടത് അംഗങ്ങളുടെ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയശേഷമാണ് ബില്‍ അംഗീകാരം നേടിയത്. ശബ്ദ വോട്ടോടെയായിരുന്നു അംഗീകാരം.

പുതിയ ഭേദഗതിപ്രകാരം, ഒരു ബാങ്ക് അക്കൗണ്ടിന് നാല് നോമിനികള്‍ വരെ നിര്‍ദേശിക്കാനാവും. ബാങ്ക് ഡയറക്ടര്‍ഷിപ്പ് പരിധി 5 ലക്ഷം രൂപയില്‍നിന്ന് 2 കോടി രൂപയായി ഉയര്‍ത്തിയതും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിലെ റെഗുലേറ്ററി റിപ്പോര്‍ട്ടിങ്ങ് ക്രമം മാറ്റി, എല്ലാ മാസവും 15-ാം തീയതിയും അവസാന തീയതിയും ആയിരിക്കും പുതിയ സമയപരിധി.

അക്കൗണ്ട് ഉടമയുടെ മരണ ശേഷം അവകാശികളില്ലാതെ അക്കൗണ്ടുകള്‍ പോകുന്നത് തടയുന്നതിനാണ് ഭേദഗതിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. സേഫ് കസ്റ്റഡി, സേഫ് ലോക്കര്‍ നോമിനികള്‍ക്ക് സക്‌സസീവ് നോമിനേഷന്‍ മാത്രം അനുവദിക്കും. ആദ്യ നോമിനി ലഭ്യമല്ലെങ്കില്‍ അടുത്ത നോമിനിയെ പരിഗണിക്കുന്നതാകും സംവിധാനം. പാരമ്പര്യ അവകാശങ്ങളില്‍ നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യം.

സഹകരണ ബാങ്കുകളുടെ ഡയറക്ടര്‍മാരുടെ കാലാവധി 8 വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമാക്കി ഉയര്‍ത്തും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 5 വര്‍ഷ കാലാവധി നിലവില്‍ ഇല്ലാതാകും. അര്‍ബന്‍ സഹകരണ ബാങ്കുകളിലും കേരള ബാങ്കിലും ഇത് ബാധകമായിരിക്കും.

പ്രതിപക്ഷം എതിർപ്പ് അറിയിച്ചു

നിര്‍ദിഷ്ട ഭേദഗതികള്‍ ബാങ്കിങ് വളര്‍ച്ചയെ തടസപ്പെടുത്തുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരേസമയം അഞ്ചോളം നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള നീക്കം ആശങ്കാജനകമാണെന്ന് മുസ് ലിം ലീഗ് പ്രതിനിധി ഹാരിസ് ബീരാന്‍ അഭിപ്രായപ്പെട്ടു. ബില്ലിന്‍റെ വ്യവസ്ഥകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എന്‍സിപി എസ്എസ്പി അംഗം ഫൗസിയ ഖാനും ആവശ്യപ്പെട്ടു.

"ബാങ്കിങ് വ്യവസ്ഥ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി മാറുന്നുവെന്ന് സിപിഐ അംഗം പി.പി. സുനീര്‍ ആരോപിച്ചു". കഴിഞ്ഞ 10 വര്‍ഷത്തിനിടെ 16.35 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ ഗുണഭോക്താക്കള്‍ കോര്‍പ്പറേറ്റുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, രാജ്യത്തെ ബാങ്കിങ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഭേദഗതിയെന്ന് ബി.ജെ.പി അംഗങ്ങള്‍ വാദിച്ചു.

ഭേദഗതിയായ പ്രധാന നിയമങ്ങള്‍

-1934 ലെ റിസര്‍വ് ബാങ്ക് നിയമം

-1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമം

-1955 ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം

-1970 ലെ ബാങ്കിംഗ് കമ്പനികളുടെ ഏറ്റെടുക്കലും കൈമാറ്റവും സംബന്ധിച്ച നിയമം

-1980 ലെ ബാങ്കിംഗ് നിയമ ഭേദഗതി

2023-24 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ആദ്യമായി ഈ ഭേദഗതികള്‍ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭ ഡിസംബറില്‍ ബില്‍ പാസാക്കിയിരുന്നു, ഇനി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമം പ്രാബല്യത്തിൽ വരും.

The Rajya Sabha passed the Banking Laws (Amendment) Bill 2024, rejecting opposition-proposed changes. The bill allows up to four nominees per bank account and increases the minimum director shareholding limit from 5 lakh to 2 crore. Regulatory reporting deadlines have also been revised. The amendment aims to prevent unclaimed accounts after an account holder’s death and streamline nominee succession. Opposition members raised concerns over corporate influence in banking. The Lok Sabha had already cleared the bill in December 2023.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  13 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  13 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  13 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  13 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  14 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  14 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  14 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  14 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  14 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  15 hours ago