HOME
DETAILS

മുണ്ടക്കൈ ചൂരൽമല പുനരധിവാസം; സർക്കാർ തറക്കല്ലിടുമ്പോൾ പകുതി പണിയും തീർത്തു സന്നദ്ധ സംഘടനകള്‍

  
Amjadhali
March 27 2025 | 03:03 AM

Mundakai Chooralmala rehabilitation While the government is laying the foundation stone voluntary organizations have completed half of the work

ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ പുനരധിവാസ പദ്ധതിക്ക് തറക്കല്ലിടും മുമ്പേ അതിജീവിതര്‍ക്ക് വീടുകള്‍ കൈമാറിയും, നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിച്ചും സന്നദ്ധ സംഘടനകള്‍. 103 വീടുകളാണ് നിലവില്‍ ഇത്തരത്തില്‍ നിര്‍മാണത്തിലുള്ളത്. അടുത്ത മഴക്കാലത്തിന് മുമ്പ് ദുരന്തബാധിതര്‍ക്ക് സ്വന്തം വീട് നല്‍കുമെന്നാണ് ഈ സംഘടനകളുടെയെല്ലാം പ്രഖ്യാപനം. ഈ ഉറപ്പ് പാലിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇവര്‍.

                            

പ്രവൃത്തി പുരോഗമിക്കുന്ന സമസ്ത തമിഴ്‌നാട് ഘടകം നിർമിക്കുന്ന വീടുകൾ
പ്രവൃത്തി പുരോഗമിക്കുന്ന സമസ്ത തമിഴ്‌നാട് ഘടകം നിർമിക്കുന്ന വീടുകൾ 

 

 

 

വെള്ളമുണ്ട കട്ടയാട് സമസ്ത ജില്ലാഘടകവും അൽബിറും ചേർന്ന് നിർമിക്കുന്ന  നാല് വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. തൃക്കൈപ്പറ്റയില്‍ സമസ്തയുടെ തമിഴ്‌നാട് ഘടകം 15 വീടുകളും കമ്യൂണിറ്റി ഹാളുമാണ് നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ആറേകാല്‍ സെന്റ് ഭൂമിയും വീടുമാണ് ഇവിടെ നല്‍കുക. ഇതിനോട് തൊട്ട് ചേര്‍ന്ന് വ്യവസായി നാസര്‍ മാനുവും സുഹൃത്തുകളും നിര്‍മിക്കുന്നത് 27 വീടുകളാണ്. 

ആയിരം സ്‌ക്വയര്‍ ഫീറ്റിന്റെ ഒരു വീടും, 800 സ്‌ക്വയര്‍ഫീറ്റിന്റെ 26 വീടുകളും നിര്‍മിക്കുന്നു. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി അടുത്തമാസം കൈമാറും. എറണാകുളം മഹല്ല് കോഡിനേഷന്‍ കമ്മിറ്റി വെണ്ണിയോട് നിര്‍മിക്കുന്ന 12 വീടുകളും കൈമാറാന്‍ തയ്യാറെടുക്കുകയാണ്. ഫിലാകാലിയ ഫൗണ്ടേന്‍ പുല്‍പ്പള്ളിയില്‍ 13 വീടുകളുടെയും പെരിക്കല്ലൂരില്‍ നാല് വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി. അമ്പലവയലില്‍ മൂന്ന് വീടുകളും ഉടന്‍ പൂര്‍ത്തിയാകും.

 ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ വീടും ഇവര്‍ തന്നെയാണ് നിര്‍മിക്കുന്നത്. പുല്‍പ്പള്ളിയിലെ മൂന്ന് വീടുകളില്‍ ആളുകള്‍ താമസവും തുടങ്ങിയിട്ടുണ്ട്. കെ.എം.സി.സി ദുരന്തത്തില്‍ ഒറ്റപ്പെട്ട നൗഫലിനായി നിര്‍മിക്കുന്ന വീടും അവസാനഘട്ടത്തിലാണ്. പീപ്പിള്‍ ഫൗണ്ടേഷനും 30 വീടുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയും പാനൂര്‍ എം.ഇ.എസ് പബ്ലിക് സ്‌കൂളും ചേര്‍ന്ന് ഒരു വീട് നിര്‍മിച്ച് കൈമാറിയിരുന്നു. പൊലിസ് അസോസിയേഷന്‍ മൂന്ന് വീടുകളും നിര്‍മിക്കുന്നുണ്ട്. ഇതിന് പുറമെ വീടുകള്‍ പ്രഖ്യാപിച്ച പല മത രാഷ്ട്രീയ സാമൂഹിക സംഘടനകളും അവര്‍ പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണത്തിലേക്ക് കടന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  13 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  13 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  13 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  14 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  14 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  14 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  15 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  15 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  15 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  15 hours ago