HOME
DETAILS

ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ ഇനി കൂടുതൽ എളുപ്പം

  
March 27, 2025 | 2:29 PM

 Changing Name on Birth Certificate Now Made Easier in Kerala

തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം സംബന്ധിച്ച നിയമങ്ങൾ ലഘൂകരിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റിയവർക്ക് ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താൻ ഇനി സാധിക്കും. വർഷങ്ങളായി നിലനിന്ന സങ്കീർണതയ്ക്കാണ് ഇതിലൂടെ പരിഹാരം കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിൽ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പേര് മാറ്റാം. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ജനന സർട്ടിഫിക്കറ്റിലെ തിരുത്തലിനും അവസരം ഉണ്ടായിരുന്നത്. എന്നാൽ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, വിദേശ പരീക്ഷാ ബോർഡുകളിൽ പഠിച്ചവർക്ക് ഈ സൗകര്യം ലഭ്യമല്ലായിരുന്നില്ല,  പേരുമാറ്റം സംബന്ധിച്ച് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരികയായിരുന്നു ഇവർ.

ഈ പ്രശ്‌നപരിഹാരത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ നടപടികൾ കൈക്കൊണ്ടു. ഇതോടെ, സ്കൂൾ സർട്ടിഫിക്കറ്റിലോ ജനന സർട്ടിഫിക്കറ്റിലോ തിരുത്തലിനായി പരസ്പരം ആശ്രയിക്കേണ്ട ആവശ്യം ഒഴിവാക്കും. ഇതുവരെ നിരവധി അപേക്ഷകൾ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുണ്ടെന്നും പുതിയ തീരുമാനത്തോടെ ഇവർക്ക് ആശ്വാസമാകുമെന്നും സർക്കാർ മന്ത്രി പറഞ്ഞു.

കൂടുതൽ ലളിതമാക്കുന്നതിനായി കെ-സ്മാർട്ട് പോർട്ടലിൽ ഉടൻ പരിഷ്‌കരണം വരുത്തും. ജനനം, മരണം, വിവാഹ രജിസ്ട്രേഷനുകളിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏതെങ്കിലും കോണിൽ നിന്ന് വീഡിയോ കെ.വൈ.സി ഉപയോഗിച്ച് വിവാഹ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. സിവിൽ രജിസ്ട്രേഷനിൽ  കൂടുതൽ പരിഷ്‌കരണങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു.

 The Kerala government has simplified the process of changing names on birth certificates. As per the new rule, individuals who have changed their names through Gazette notification can now update their birth registration in a single step. This resolves long-standing complexities, especially for CBSE, ICSE, and foreign-educated students who previously faced difficulties in updating their records. The changes will be implemented in the K-SMART portal soon, and further digital upgrades in civil registration are underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  7 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  7 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  7 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  7 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  7 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  7 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  7 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  7 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  7 days ago