HOME
DETAILS

എന്റമ്മോ...തീവില; റെക്കോര്‍ഡുകള്‍ കടന്ന് കുതിച്ച് സ്വര്‍ണം; പവന്‍ വാങ്ങാന്‍ ഇന്ന് 70,000വും മതിയാവില്ല!

  
Web Desk
March 28, 2025 | 5:03 AM

gold price hike news 1234

എന്തൊരു പോക്കാണ് പൊന്നേ...ഇങ്ങനെ പോയാല്‍ എന്നാ ചെയ്യും. സാധാരണക്കാരുടെ നെഞ്ചില്‍ തീകോരിയിട്ട് വന്‍ കുതിപ്പാണ് ഇന്ന് സ്വര്‍ണ വിലയില്‍. ഒറ്റയടിക്ക് സകല റെക്കോര്‍ഡുകളും തകര്‍ത്താണ് മുന്നേറ്റം. ആഗോളവിപണിയും ട്രംപിന്റെ തീരുവയും അങ്ങനെ ലോകത്ത സകലമാന പ്രശ്‌നങ്ങളും ബാധിക്കുന്ന സ്വര്‍ണ വിപണി സാധാരണ ഉപഭോക്താക്കള്‍ക്ക് അപ്രാപ്യമാവുന്ന നിലക്കുള്ള പോക്കാണ് പോകുന്നത്. ആഗോള സാമ്പത്തിക രംഗത്ത് തുടരുന്നു അനിശ്ചിതത്വങ്ങള്‍ വിലയെ വലി തോതില്‍ ബാധിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 

കേരളത്തില്‍ വിവാഹ സീസണാണ് വരാന്‍ പോകുന്നത്. ഒരുദിവസം ചെറിയ വിലക്കുറവ് കാണുമ്പോള്‍ അടുത്ത ദിവസവും വില കുറഞ്ഞേക്കുമോ എന്ന പ്രതീക്ഷയില്‍ ഒന്ന് കാത്തിരിക്കും ഉപഭോക്താക്കള്‍. അത്തരക്കാരെ ഞെട്ടിക്കുന്നതാണ് ഇന്നത്തെ വിലയിലെ കുതിച്ചുചാട്ടം. അക്ഷരാര്‍ഥത്തില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് വന്‍ ഇരുട്ടടിയാണ് വിപണി ഇന്ന് നല്‍കിയിരിക്കുന്നത്. ഇന്ന് പവന്‍ സ്വര്‍ണം വാങ്ങാന്‍ എന്ത് വില വരുമെന്ന് നോക്കാം

ഇന്നത്തെ ഗ്രാം, പവന്‍ വില

ഈയടുത്തൊന്നും ഇത്ര ഭീകരമായ വര്‍ധന ഒറ്റയടിക്ക് സ്വര്‍ണം രേഖപ്പെടുത്തിയിട്ടില്ല. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 840 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. വര്‍ധനവ് ഇങ്ങനെ

22കാരറ്റ്
ഒരു ഗ്രാം വര്‍ധന 105 രൂപ, ഗ്രാം വില 8,340
പവന്‍ വര്‍ധന 840 രൂപ, പവന്‍ വില 66,720 

 24 കാരറ്റ്
ഒരു ഗ്രാം വര്‍ധന 86 രൂപ, ഗ്രാം വില 9,098
പവന്‍ വര്‍ധന 912 രൂപ, പവന്‍ വില 72,784

18 കാരറ്റ്
ഒരു ഗ്രാം വര്‍ധന 86 രൂപ, ഗ്രാം വില 6,824
പവന്‍ വര്‍ധന 688 രൂപ, പവന്‍ വില 54,592

എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വില മതിയാവില്ല. 

ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 70,000 രൂപ മതിയാവില്ലെന്നും വ്യാപാരികള്‍ അറിയിക്കുന്നു. 

ജനുവരി ഒന്നിന് പവന് 57,200 രൂപയുള്ളിടത്ത് നിന്നാണ് മാര്‍ച്ച് 28 ആയപ്പോഴേക്കും 66,720 ലെത്തി നില്‍ക്കുന്നത്. 

 

In an unexpected surge, gold prices have hit a record high, with an increase of ₹840 per 8-gram pawn. As the wedding season approaches in Kerala, consumers are left grappling with soaring prices. The global market and Trump's tariff policies are among the contributing factors to this price hike. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  5 days ago
No Image

യുഎഇയിലെ ചില സ്കൂളുകൾക്ക് ശൈത്യകാല അവധിയിൽ കുറവ്; കാരണം ഇത്

uae
  •  5 days ago
No Image

ഭൂമി പണയപ്പെടുത്തി വിവാഹം നടത്തി വരൻ; ചടങ്ങുകൾക്ക് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടി നവവധു

National
  •  5 days ago
No Image

പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; രണ്ട് യുപി സ്വദേശികള്‍ പിടിയില്‍ 

National
  •  5 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 5 ന് തുടക്കം; താമസക്കാരെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹമിന്റെ ഗ്രാൻഡ് സമ്മാനം

uae
  •  5 days ago
No Image

വ്യക്തിഗത വായ്പകൾക്ക് 5,000 ദിർഹം ശമ്പളം നിർബന്ധമില്ല; യുഎഇ ബാങ്കുകൾ എല്ലാ താമസക്കാർക്കും വായ്പ നൽകുമോ?

uae
  •  5 days ago
No Image

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല

Kerala
  •  5 days ago
No Image

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് വരെ വിശ്രമമില്ല; ആവര്‍ത്തിച്ച് സ്റ്റാലിന്‍

National
  •  5 days ago
No Image

ദുബൈയിലെ ബസുകളിൽ ഈ ഭാ​ഗത്ത് നിന്നാൽ 100 ദിർഹം പിഴ; ആർ.ടി.എയുടെ കർശന സുരക്ഷാ മുന്നറിയിപ്പ്

uae
  •  5 days ago
No Image

തേജസ് വിമാനാപകടം വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫിനിടെ; ദുരന്തത്തിന്റെ നടുക്കത്തിൽ പ്രവാസികള്‍ അടക്കമുള്ളവര്‍

uae
  •  5 days ago