HOME
DETAILS

പെരുന്നാളമ്പിളി തൊട്ട് പൊന്നിന്‍കുതിപ്പ്; വില സര്‍വ്വകാല റെക്കോര്‍ഡില്‍

  
Web Desk
March 31 2025 | 05:03 AM

gold price hike news kerala

പെരുന്നാള്‍ പിറക്കൊപ്പമെത്തി പൊന്നിന്‍ വില. സര്‍വ്വകാല റെക്കോര്‍ഡ് ഒരിക്കല്‍ കൂടി സൃഷ്ടിച്ചിരിക്കുകയാണ് സ്വര്‍ണം. ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് 67,000 കടന്നിരിക്കുകയാണ് പവന്‍ സ്വര്‍ണത്തിന്റെ വില. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണിത്. യാതൊരു നിയന്ത്രണവുമില്ലാത്ത വര്‍ധനയാണ് അടുത്ത കാലത്തായി സ്വര്‍ണത്തിന്. ദിനംപ്രതി വലി വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. 

വിവാഹ സീസണ്‍ ആയതിനാല്‍ സ്വര്‍ണത്തിന് വന്‍ഡിമാന്‍ഡ് ഉള്ള സമയമാണ്. അതേസമയം, വില ക്രമാതീതമായി കൂടുന്നത് തങ്ങള്‍ക്കും തിരിച്ചടിയാണെന്നാണ് ജ്വല്ലറിക്കാര്‍ പറയുന്നത്. വില വര്‍ധന ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന്തടയും. അത്യാവശ്യക്കാര്‍ മാത്രമാണ് ജ്വല്ലറികളിലേക്ക് എത്തുകയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്നത്തെ വില അറിയാം

ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് ഇന്ന് സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുന്നത്.  ഇന്നലെ 8360 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇതോടെ ഇന്ന് 8425 രൂപയായി. ഇതാദ്യമായാണ് ഗ്രാം സ്വര്‍ണത്തിന് വില 8400 പിന്നിടുന്നത്. 

എട്ട് ഗ്രാം ആണ് ഒരു പവന്‍. ഇന്ന് പവന് 520 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി 67400 എന്ന സര്‍വ്വകാല റെക്കോര്‍ഡിട്ടു സ്വര്‍ണവില.  ഇന്നലെ 66880 രൂപയായിരുന്നു ഒരു പവന്‍ വില. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണം റെക്കോഡ് നിരക്കില്‍ തന്നെയാണ് വ്യാപാരം നടക്കുന്നത്.

എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വില മതിയാവില്ല.

ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 70,000 രൂപ മതിയാവില്ലെന്നും വ്യാപാരികള്‍ അറിയിക്കുന്നു.

ജനുവരി ഒന്നിന് പവന് 57,200 രൂപയുള്ളിടത്ത് നിന്നാണ് മാര്‍ച്ച് 28 ആയപ്പോഴേക്കും 66,720 ലെത്തി നില്‍ക്കുന്നത്.

ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3100 ഡോളര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് ആഗോള വിപണിയില്‍ സ്വര്‍ണം എത്തിയിട്ടുണ്ട്. ആഗോളതലത്തിലെ വില തന്നെയാണ് സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കുന്നത്. കൂടാതം ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളും സ്വര്‍ണ വിപണിയെ ബാധിക്കുന്നു. വ്യാപാര യുദ്ധത്തിന്റെ ഭീതിയിലാണ് ലോകം. കഴിഞ്ഞ ദിവസമാണ് യു.എസില്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും ട്രംപ് തീരുവ ഏര്‍പെടുത്തിയത്. ഇതോടെ സ്വര്‍ണ വില എക്കാലത്തേയും റെക്കോര്‍ഡിലേക്ക് കുതിച്ചു. സര്‍വ്വകാല റെക്കോര്‍ഡായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍. ഇന്നും വില ഉയര്‍ന്ന പുതിയ റെക്കോര്‍ഡില്‍ നില്‍ക്കുകയാണ് സ്വര്‍ണം.  2025 ല്‍ മാത്രം കുറഞ്ഞത് 15 തവണ വിലയിലെ റെക്കോഡ് സ്വര്‍ണം തകര്‍ത്തിട്ടുണ്ട്.


2026ല്‍ സ്വര്‍ണ വില എവിടെയെത്തും
യുദ്ധം, വ്യാപാര യുദ്ധം, ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, കേന്ദ്ര ബാങ്ക് ഡിമാന്‍ഡ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കിടയില്‍ 2026 സാമ്പത്തിക വര്‍ഷത്തിലും സ്വര്‍ണ്ണ വില കുതിപ്പിന്റെ പാതയില്‍ തന്നെ തുടരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2024 മാര്‍ച്ചില്‍ 50,000ലായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. 2025 ആയപ്പോഴേക്കും വില 70,000ത്തിനടുത്തെത്തി.

2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ സ്വര്‍ണം ആഗോളതലത്തില്‍ 3100 ഡോളറിലും ഇന്ത്യന്‍ വിപണിയില്‍ 91000 ത്തിലും എത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള പണപ്പെരുപ്പ പ്രവണതകളും ഫെഡറല്‍ റിസര്‍വ് നയങ്ങളും ഉള്‍പെടെയുള്ള ഘടകങ്ങളുടെ മിശ്രിതമായിരിക്കും 2026 സാമ്പത്തിക വര്‍ഷത്തിലെ സ്വര്‍ണ്ണ വില പ്രവചനങ്ങളെ സ്വാധീനിക്കുകയെന്നും ചോയ്സ് ബ്രോക്കിംഗിലെ കമ്മോഡിറ്റി & കറന്‍സി അനലിസ്റ്റ് ആമിര്‍ മക്ദ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ ഉയരുന്ന പണപ്പെരുപ്പംസ്വര്‍ണ്ണത്തിന്റെ ആകര്‍ഷണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഭ്യന്തര വിപണിയില്‍, യു എസ് ഡോളര്‍ - രൂപ വിനിമയ നിരക്കും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തെ കൂടുതല്‍ ചെലവേറിയതാക്കും. ഇത് ആഭ്യന്തര വിലകള്‍ ഉയരാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ആഭ്യന്തര വില 10 ഗ്രാമിന് ഏകദേശം 91000 ആയി ഉയരുമെന്നാണ് സൂചന.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരിക്ക്

National
  •  2 days ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago