HOME
DETAILS

ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ; വാഹനനികുതി, ഭൂനികുതിവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ 

  
Web Desk
April 01 2025 | 03:04 AM

Electricity Tariff and Vehicle Tax Increase in Thiruvananthapuram

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഷോക്കടിക്കാന്‍ വൈദ്യുതി നിരക്ക് കൂടുന്നു. യൂണിറ്റിന് 12 പൈസ വച്ച് കൂടും.   ബജറ്റില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനകളും ഇളവുകളും ആനുകൂല്യങ്ങളും ഇന്ന് മുതല്‍ പ്രാബല്യത്തിലാവും. ഭൂനികുതിയും വാഹന നികുതിയുമാണ് കൂടിയത്. വൈദ്യുതി ചാര്‍ജ് നിലവില്‍ വന്നിട്ടില്ല.  സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ വെള്ളക്കരത്തിലെ 5 ശതമാനം വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വരില്ല.

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി കൂടിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങള്‍ക്കും 900 രൂപയായിരുന്നത് 1350 രൂപയായാണ് വര്‍ധിച്ചത്. സ്വകാര്യ കാറുകള്‍ക്ക് ഭാരമനുസരിച്ച് 750 കിലോ വരെ 9600 രൂപയായി. 1500 കിലോ വരെ 12,900 രൂപയും അതിന് മുകളില്‍ 15,900 രൂപയുമാണ് നികുതി. 

എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും 5 ശതമാനം നികുതി എന്നതിലും മാറ്റം വന്നു. ഇരുചക്ര മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 5 ശതമാനമായി തുടരും. 15 ലക്ഷം വരെ വിലയുള്ളവക്ക് 5 ശതമാനം, 20 ലക്ഷം വരെ 8 ശതമാനമാണ് നികുതിയടക്കേണ്ടത്.  അതിന് മുകളിലുള്ളവക്ക് 10 ശതമാനവും നികുതി കൂടി. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് സീറ്റിനനുസരിച്ച് നികുതി ഏകീകരിച്ചു. ഇതും ഇന്നു മുതല്‍ പ്രാബല്യത്തിലായിട്ടുണ്ട്.

ഭൂ നികുതിയില്‍ 50 ശതമാനമാണ് വര്‍ധന വരുത്തിയിരിക്കുന്നത്. ഭൂമിയുടെ അളവനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നിരക്ക് കൂടുക. 23 ഇനം കോടതി ഫീസുകളും വര്‍ധിച്ചിട്ടുണ്ട്. 

 

Electricity rates in Thiruvananthapuram are set to rise by 12 paise per unit. Vehicle tax for 15-year-old vehicles has increased significantly, with private cars and two-wheelers seeing higher charges. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ

Cricket
  •  2 days ago
No Image

പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു സംഭവം ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യം; അമ്പരിപ്പിച്ച് ഗുജറാത്തിന്റെ ത്രിമൂർത്തികൾ

Cricket
  •  2 days ago
No Image

മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു

Kerala
  •  2 days ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ

Football
  •  2 days ago
No Image

‘ഓപ്പറേഷൻ സിന്ദൂർ’: ഇന്ത്യൻ സൈന്യം ഭീകരർക്ക് നൽകിയ സർജിക്കൽ തീവ്രാക്രമണം

National
  •  2 days ago
No Image

'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ

Kerala
  •  2 days ago
No Image

ഇന്ന് വൈകിട്ട് 4 മുതൽ മോക്ക് ഡ്രിൽ: സൈറണുകൾ മുഴങ്ങും, വൈദ്യുതി നിലയ്ക്കും

National
  •  2 days ago