HOME
DETAILS

രാത്രിയില്‍ പല്ല് തേയ്ക്കുന്നില്ലെങ്കില്‍ ഇനി തുടങ്ങിക്കോളൂ... ഹൃദയം കൊടുക്കേണ്ടത് വലിയ വിലയായിരിക്കും

  
Laila
April 01 2025 | 07:04 AM

Dont Skip Nighttime Brushing A Simple Habit That Can Benefit Your Heart

എല്ലാവരും ദിവസവും പല്ല് തേയ്ക്കുന്നവരാണ്. അപൂര്‍വം ചിലരുണ്ടാവും പല്ല് തേയ്ക്കാത്തവരുമായി. എന്നാല്‍ രണ്ടു നേരം പല്ലു തേയ്്ക്കുന്നത് ആരോഗ്യത്തിന്റെ ശീലമാണ്. ഇത് പല്ലിലെ അഴുക്കും ദുര്‍ഗന്ധവും പല്ലുവേദനയും പോഡുമൊക്കെ അകറ്റാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ രാത്രിയില്‍ പല്ല് തേയ്ക്കാന്‍ മടിയുള്ളവരാണ് പലരും.

കൂടുതല്‍ ആളുകളും എന്തെങ്കിലും കാരണം കൊണ്ട് രാത്രിയില്‍ പല്ല് തേയ്ക്കാന്‍ മറന്നുപോവുന്നവരുമാണ്. രാത്രിയിലെ പല്ല് തേപ്പ് അവഗണിക്കുന്നവരും പല്ല് തേയ്ക്കാതെ വേഗം പോയി ഉറങ്ങുന്നവരും അറിയേണ്ട ഒരു കാര്യമുണ്ട്. ഇത് ഹൃദയസ്തംഭനത്തിനും ഹൃദയാരോഗ്യത്തെയും കാര്യമായി തന്നെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. രാത്രിയിലെ പല്ല് തേപ്പ് അതുകൊണ്ട് തന്നെ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പരിശോധിക്കാം.

 

bru1.jpg

ഹൃദയവും പല്ലുതേപ്പും (രാത്രിയില്‍)

രാത്രിയില്‍ പല്ല് തേയ്ക്കാതിരിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുന്നു എന്നും ഇത് എങ്ങനെ സംഭവിക്കുന്നുവെന്നും നോക്കാം. രാത്രിയില്‍ പല്ല് തേയ്ക്കുന്നത് ഒഴിവാക്കിയാല്‍ ദന്താരോഗ്യപ്രശ്‌നങ്ങള്‍ക്കു മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് ഭീഷണിയാവുന്നു. 


രാത്രിയില്‍ പല്ല് തേയ്ക്കുന്നത് ഒഴിവാക്കിയാല്‍

പല്ല് തേയ്ക്കാതിരിക്കുമ്പോള്‍ പല്ലിന് പോഡ് വരുകയോ പല്ല് വേദനയുണ്ടാവുകയുമൊക്കെ ചെയ്യും. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്നതുമാണ്. എന്നാല്‍ രാത്രിയില്‍ പല്ല് തേയ്ക്കാതിരിക്കുമ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങളാണുണ്ടാവുക. ഇത് ഹൃദ്രോഗത്തിനും ഹൃദയസ്തംഭനത്തിനും വരെ കാരണമാവാമെന്നാണ് നിരവധി പഠനങ്ങളും സൂചിപ്പിക്കുന്നത്.

വായിലെ ബാക്ടീരിയകള്‍ രക്തത്തില്‍ കലര്‍ന്ന് വീക്കം ഉണ്ടാക്കുകയും ഇത് ക്രമേണ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മോശം ദന്താരോഗ്യം നേരിട്ട് ഹൃദ്രോഗത്തിനു കാരണമാകുമെന്ന് ശാസ്ത്രം ഇതുവരെ കൃത്യമായി തെളിയിച്ചിട്ടില്ലെങ്കിലും ഈ രണ്ട് അവസ്ഥകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2023ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് രാത്രിയില്‍ പല്ല് തേയ്ക്കാതിരിക്കുന്നതുകൊണ്ടുള്ള ദോഷവശങ്ങളെ കുറിച്ചാണ്. അതുകൊണ്ട് തന്നെ ഒരിക്കലും നിസാരമായി രാത്രിയിലെ പല്ല് തേയ്പ്പിനെ കാണരുത്. 

 

bru3.jpg


ഗുണങ്ങള്‍

ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളെയും ഇതു കാരണം അകറ്റിനിര്‍ത്താവുന്നതാണ്. ഉറങ്ങുന്നതിനു മുമ്പ് പല്ല് തേയ്ക്കുമ്പോള്‍ വായിലെ ദോശകരമായ ബാക്ടീരിയകളുടെ വളര്‍ച്ച നിയന്ത്രിക്കാനും അതുവഴി രക്തത്തില്‍ കലരുന്നത് തടയാനും സാധിക്കും. ഇത് ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളുടെ വീക്കം കുറച്ച് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും. 


എത്ര പ്രാവശ്യം പല്ല് തേയ്ക്കണം

ദിവസത്തില്‍ എത്ര പ്രാവശ്യം പല്ല് തേയ്ക്കണമെന്നതിനെ കുറിച്ചുള്ള പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് രണ്ടുതവണ മാത്രമല്ല, അതില്‍ കൂടുതല്‍ പ്രാവശ്യവും പല്ല് തേയ്ക്കാമെന്നാണ്. ദിവസവും മൂന്നു പ്രാവശ്യമെങ്കിലും പല്ല് തേയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. അതുപോലെ കൃത്യമായും ദന്തഡോക്ടറെ കണ്ട് വായ ശുചീകരിക്കുകയും ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പയുന്നു.

കൂടാതെ മോണരോഗം പല്ലുകള്‍ നഷ്ടപ്പെടുന്നത് മോശം ദന്തസംരക്ഷണം എന്നിവയെല്ലാം ഹൃദയസംബന്ധമായ അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്. പല്ലുകളുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ആരോഗ്യമുള്ള ഹൃദയത്തിനായി രാത്രിയില്‍ പല്ല് തേയ്ക്കാന്‍ മറക്കാതിരിക്കുക. 

 

 

Skipping nighttime brushing can harm both your dental and heart health, so make it a habit to brush before bed for better overall well-being.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  3 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  3 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  3 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  3 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  3 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  3 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  4 days ago