HOME
DETAILS

പാഠപുസ്തകങ്ങളുടെയും സ്‌കൂള്‍ യൂണിഫോമുകളുടെയും ഫീസ് ഓപ്ഷണല്‍ ആക്കി അബൂദബി; നയം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും

  
April 04 2025 | 12:04 PM

Abu Dhabi Makes Textbook and School Uniform Fees Optional Starting Next Academic Year

അബൂദബി: വരാനിരിക്കുന്ന അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്വകാര്യ സ്‌കൂളുകളും പുതിയ ട്യൂഷന്‍ ഫീസ് നയം നടപ്പിലാക്കണമെന്ന് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (ADEK).

സ്‌കൂള്‍ ഫീസിനെ ആറ് ഘടകങ്ങളായി വിഭജിക്കുകയും ഉപകരണങ്ങള്‍, പാഠപുസ്തകങ്ങള്‍, സ്‌കൂള്‍ യൂണിഫോമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില ചെലവുകള്‍ ഒഴിവാക്കാനുള്ള ഓപ്ഷന്‍ മാതാപിതാക്കള്‍ക്ക് പ്രദാനം ചെയ്യുന്നതുമാണ് പുതിയ നയം. കൂടാതെ, പുതിയ നയ പ്രകാരം സ്‌കൂളുകള്‍ക്ക് 10 ഗഡുക്കളായി ട്യൂഷന്‍ ഫീസ് പിരിക്കാനുള്ള അനുവാദവുമുണ്ടാകും.

അബൂദബിയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളുകള്‍ക്കും പുതിയ നയം ബാധകമാകും. സ്‌കൂള്‍ ഫീസ് നിയന്ത്രിക്കുന്നതിന് വ്യക്തവും സുതാര്യവും കൃത്യവുമായ ഒരു ചട്ടക്കൂട് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ നയം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

ട്യൂഷന്‍ ചെലവുകള്‍ വര്‍ധിക്കുന്നത് തടയുക, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പ്രതിഫലിപ്പിക്കുക, വിവിധ സാമൂഹിക സാമ്പത്തിക ഗ്രൂപ്പുകളെ ഉള്‍ക്കൊള്ളുക, ഫീസ് വര്‍ധനവിന് പിന്നിലെ ഘടനയും യുക്തിയും വ്യക്തമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

മാതാപിതാക്കള്‍ക്ക് ഘടനാപരവും സമയബന്ധിതവുമായ ട്യൂഷന്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നതിനൊപ്പം സ്‌കൂള്‍ വിപണി വളര്‍ച്ചയ്ക്കും നിക്ഷേപകരുടെ ഇടപെടലിനും അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം.

ഫീസ് ഇളവുകള്‍
സ്‌കൂളിന്റെ നിലവിലെ ആവശ്യകതകള്‍ നിറവേറ്റുന്ന സെക്കന്‍ഡ് ഹാന്‍ഡ് മെറ്റീരിയലുകള്‍ (ഉദാഹരണത്തിന്, വീണ്ടും വില്‍ക്കുന്നതോ സംഭാവന ചെയ്തതോ ആയ ഇനങ്ങള്‍) ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാണെങ്കില്‍, ഉപകരണങ്ങള്‍, പാഠപുസ്തകങ്ങള്‍, യൂണിഫോമുകള്‍ തുടങ്ങിയ ചില ഫീസ് ഘടകങ്ങളില്‍ നിന്ന് സ്‌കൂളുകള്‍ രക്ഷിതാക്കളെ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

ഫീസ് സുതാര്യത
സ്വകാര്യ സ്‌കൂളുകള്‍ അവരുടെ വെബ്സൈറ്റുകളില്‍ അംഗീകൃത ഫീസ് ഘടനകള്‍ വെളിപ്പെടുത്തുകയും 2025-26 അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന വകുപ്പ് സാക്ഷ്യപ്പെടുത്തിയ ഫീസ് ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കുകയും വേണം.

സ്‌കൂളുകള്‍ അബൂദബി വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഫീസ് നിലവാരം കര്‍ശനമായി പാലിക്കുകയും വിശദമായ ട്യൂഷന്‍ പേയ്മെന്റ് ഷെഡ്യൂളുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും വേണം.

മാതാപിതാക്കളുമായുള്ള കരാറുകള്‍
ട്യൂഷന്‍ പേയ്മെന്റ് ഷെഡ്യൂളുകള്‍ സംബന്ധിച്ച് രക്ഷിതാക്കളുമായി കരാറുകളില്‍ ഏര്‍പ്പെടാന്‍ സ്‌കൂളുകള്‍ക്ക് അനുവാദമുണ്ട്.

ഒരു അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് മൂന്ന് തുല്യ ഗഡുക്കളെങ്കിലും അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. പരമാവധി 10 എണ്ണം വരെയും. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പുതന്നെ സ്‌കൂളുകള്‍ക്ക് ആദ്യ ഗഡു ശേഖരിക്കാവുന്നതാണ്.

റീ-രജിസ്‌ട്രേഷന്‍ ഫീസ്
അംഗീകൃത ട്യൂഷന്‍ ഫീസിന്റെ 5 ശതമാനം വരെ റീ-രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കാന്‍ അബൂദബി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് അവകാശം നല്‍കിയിട്ടുണ്ട്. ഇത് നിലവില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാകും ബാധകമാകുക.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് നാല് മാസം മുമ്പ് വരെ സ്‌കൂളുകള്‍ക്ക് ഈ ഫീസ് ശേഖരിക്കാം. ട്യൂഷന്‍ പേയ്മെന്റുകള്‍ക്ക് പകരമായി മാതാപിതാക്കളില്‍ നിന്ന് ഏതെങ്കിലും അധിക സാമ്പത്തിക ഗ്യാരണ്ടികള്‍ അഭ്യര്‍ത്ഥിക്കുന്നതിനോ സ്വീകരിക്കുന്നതിനോ സ്‌കൂളുകള്‍ക്ക് വിലക്കുണ്ട്.

Abu Dhabi Makes Textbook and School Uniform Fees Optional Starting Next Academic Year

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്

Kerala
  •  2 days ago
No Image

ചികിത്സയ്ക്കിടെ മരണം: ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് സാമൂഹ്യ അനീതി, ഗുരുതരമായ തെളിവുകൾ വേണം; കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

കുടുംബത്തോടൊപ്പം മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കൊമ്പ് ഒടിഞ്ഞു വീണ് 13കാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

മദ്യലഹരിയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; എല്ലുകള്‍ പൊട്ടിയ നിലയില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് തീപിടിത്തം: കോർപ്പറേഷന് വീഴ്ച സംഭവിച്ചതായി മേയർ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം 

Kerala
  •  2 days ago
No Image

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്:  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ

Kerala
  •  2 days ago
No Image

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Kerala
  •  2 days ago
No Image

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

International
  •  2 days ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  2 days ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  2 days ago