HOME
DETAILS

കല്‍പ്പറ്റ സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  
Web Desk
April 05, 2025 | 11:00 AM

two police officers have been suspended in connection with the  tribal youth case at the Kalpetta police station

വയനാട്: കല്‍പ്പറ്റ പൊലിസ് സ്റ്റേഷനില്‍ ഗോത്രവര്‍ഗ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ് ഐ ദീപ, സിവില്‍ പൊലിസ് ഓഫീസര്‍ ശ്രീജിത് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ സ്‌റ്റേഷനിലെ ശുചിമുറിയില്‍ കയറി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. 

കഴിഞ്ഞ മാസം വയനാട് സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഗോകുലിനൊപ്പം കോഴിക്കോട് നിന്ന് കണ്ടെത്തി. രാത്രി പതിനൊന്നരയോടെ ഇരുവരെയും കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലിസ് യുവാവിനോട് സ്‌റ്റേഷനില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ ഏഴേകാലോടെ ശുചിമുറിയില്‍ കയറിയ ഗോകുലിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

സംഭവത്തില്‍ പൊലിസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഗോകുലിനെ തിരഞ്ഞ് പൊലിസ് പലതവണ വീട്ടില്‍ വന്നെന്നും, മകനെ കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറഞ്ഞു. 

സംഭവത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. പൊലീസ് കംപെയിന്റ് അതോറിറ്റി ചെയര്‍മാനും കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി. ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. 


Two police officers have been suspended in connection with the suicide of a tribal youth at the Kalpetta police station. ASI Deep and Civil Police Officer Sreejith were suspended after Gokul, a resident of Ambalavayal Nellarachal, hanged himself in the station's restroom.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  6 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  6 days ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  6 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  6 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  6 days ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  6 days ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  6 days ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  6 days ago