വാണിയംകുളത്ത ്റോഡ് ബ്ലോക്ക് പി.എസ്.സി പരീക്ഷയെഴുതാനാവാതെ ഉദ്യോഗാര്‍ഥികള്‍
ഒറ്റപ്പാലം: ഓണവും ബലി പെരുന്നാള്‍ എത്തിയതോടെ ഒറ്റപ്പാലം കടക്കാന്‍ പെടാപ്പാട്. ഗതാഗത കുരുക്കില്‍ നിന്ന് ഒറ്റപ്പാലം കടന്നാല്‍ വാണിയംകുളത്തും ഇതേ അവസ്ഥ.
ഇന്നലെ പി.എസ്.സി പരീക്ഷ എഴുതാന്‍ പുറപ്പെട്ട ചില ഉദ്യേഗാര്‍ഥികള്‍ വാണിയംകുളത്ത് ഗതാഗത കുരുക്കില്‍ പെട്ടു.
ചിലര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ വന്നതായും പരാതിയുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ വലിയ ഗതാഗത കുരുക്കാണ് ഒറ്റപ്പാലത്ത് ഇന്നലെ അനുഭവപ്പെട്ടത്. സാധാരണ ഈസ്റ്റ് ഒറ്റപ്പാലം മുതല്‍ ടൗണ്‍ വരെ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ഇപ്പോള്‍ ടി.ബി റോഡിലും പതിവായി.
ചന്ത ദിവസങ്ങളില്‍ ഗതാഗത കുരുക്ക് ഉണ്ടാകുന്ന വാണിയംകുളത്തും ഇപ്പോള്‍ ഗതാഗത കുരുക്ക് പതിവായി.
ഒറ്റപ്പാലത്ത് ഗതാഗത പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ബൈപ്പാസ് പദ്ധതി ഇതുവരെ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതിക്കെതിരേ പ്രദേശവാസികള്‍ എതിര്‍പ്പിലാണ്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സബ് കലക്ടറുടേയും എം.എല്‍ എ പി ഉണ്ണിയുടേയും തീരുമാനം.
ഗതാഗത കുരുക്കഴിക്കാന്‍ ഒറ്റപ്പാലത്ത് ഓപ്പറേഷന് അനന്തയും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."