HOME
DETAILS

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ

  
April 07, 2025 | 4:43 PM

Flight Reschedule Cost Tirupati Trip Indigo Fined 26000 by Consumer Court

കൊച്ചി:2018-ൽ തിരുപ്പതി ക്ഷേത്ര ദർശനം പ്ലാൻ ചെയ്ത കുടുംബത്തിന്, എയർലൈൻ കമ്പനിയുടെ മുന്നറിയിപ്പില്ലാത്ത ഷെഡ്യൂൾ മാറ്റം മൂലം ക്ഷേത്ര ദർശനം മുടങ്ങി. ഇതിനെ തുടർന്ന് 7 വർഷത്തിന് ശേഷം, എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ 26,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഇൻഡിഗോ എയർലൈൻസിനും മേക്ക് മൈ ട്രിപ്പ് പോർട്ടലിനും ഉത്തരവിട്ടു.

കണക്ഷൻ ഫ്ലൈറ്റിന്റെ സമയം മാറ്റി, ക്ഷേത്ര ദർശനം മുടങ്ങി

ഇടപ്പള്ളി സ്വദേശി അരവിന്ദ് രാജയും കുടുംബവും, 2018 ഏപ്രിൽ മാസത്തിൽ മേക്ക് മൈ ട്രിപ്പ് മുഖേന ബുക്കുചെയ്ത യാത്രയ്‌ക്കിടയിലാണ് ഈസംഭവംമുണ്ടായത്. ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റിന്റെ സമയം അവസാന നിമിഷം മാറ്റിയത് കൊണ്ട്  തിരുപ്പതിയിൽ ദർശനം നടത്താൻ സാധിച്ചില്ല. ഫ്ലൈറ്റ് ഷെഡ്യൂൾ മാറ്റം സംബന്ധിച്ച് എയർലൈൻ യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെയാണ് സമയമാറ്റിയത്,ഇത് യാത്ര മുടക്കത്തിനും കുടുംബത്തിന്റെ ക്ഷേത്ര ദർശനപദ്ധതികൾ തകർക്കുന്നതിനും കാരണം ആയി.

ഇത് മൂലം പരാതിക്കാരന് സാമൂഹിക മാനസിക സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നതായും, വിമാന കമ്പനിയുടെ സേവനത്തിലെ പരാജയമെന്ന നിലയിലാണിത് പരിഗണിക്കേണ്ടതെന്ന് കമ്മീഷൻ അറിയിച്ചു.

 കോടതി നിരീക്ഷണവും വിധിയും

ഡി.ബി ബിനു അധ്യക്ഷനുമായുള്ള ബെഞ്ച് (വി. രാമചന്ദ്രൻ, ടി. എൻ. ശ്രീവിദ്യ) തീരുമാനം പ്രസ്താവിക്കുമ്പോൾ പറഞ്ഞു:“പരാതിക്കാരന് നേരിട്ട നഷ്ടങ്ങൾ ആ എയർലൈൻ സേവനത്തിലെ ഗുരുതര വീഴ്ചയാണ്. ഒരു യാത്രയുടെ കാര്യക്ഷമത ഉറപ്പുവരുത്തേണ്ടത് എയർലൈൻസിന്റെ ഉത്തരവാദിത്വമാണെന്നും അതിൽ ഇവർ പരാജയപ്പെട്ടു.”

 നഷ്ടപരിഹാര ഉത്തരവ്
₹20,000 — മനോവേദനയ്ക്കും യാത്രാതടസ്സത്തിനും നഷ്ടപരിഹാരം

₹6,000 — കേസ് ചെലവിനം

മൊത്തം ₹26,000, 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.പരാതിക്കാരനായി അഡ്വ. വി. ടി. രഘുനാഥ് കോടതിയിൽ ഹാജരായിരുന്നു.

Kerala consumer court orders Indigo Airlines and MakeMyTrip to pay ₹26,000 as compensation after a Tirupati trip was disrupted due to sudden flight rescheduling.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  7 days ago
No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  7 days ago
No Image

ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത

National
  •  7 days ago
No Image

ലക്ഷ്യം ഗാന്ധിജിയെ മായ്ക്കുക, തൊഴിൽ അവകാശം നിഷേധിക്കുക

Kerala
  •  7 days ago
No Image

യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ; സ്വീകരണ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

samastha-centenary
  •  7 days ago
No Image

ഇസ്‌ലാം അറിയുന്നവർ മുസ്‌ലിംകളെ തീവ്രവാദികളാക്കില്ല: മന്ത്രി മനോ തങ്കരാജ്

Kerala
  •  7 days ago
No Image

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  7 days ago
No Image

പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ

Kerala
  •  7 days ago
No Image

ഗർഭിണിയെ മർദിച്ച സംഭവം: നീതി തേടി യുവതിയും ഭർത്താവും കോടതിയിൽ; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യം

Kerala
  •  7 days ago
No Image

ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം

organization
  •  7 days ago