HOME
DETAILS

വാര്‍ത്ത ഇനി ഷെയര്‍ ചെയ്യേണ്ട, ഉംറയ്ക്ക് എത്തി കാണാതായ അസീസിനെ കണ്ടെത്തി

  
Web Desk
April 08, 2025 | 12:17 PM

Dont share the news anymore Aziz who went missing for Umrah has been found

റിയാദ്: പത്ത് ദിവസമായി മക്കയില്‍ വെച്ച് കാണാതായ കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദ്ദേശി അബ്ദുല്‍ അസീസിനെ ഹറമിന് അടുത്ത് നിന്ന് കണ്ടെത്തി. 

കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി അബ്ദുല്‍ അസീസി (68) നെ മാര്‍ച്ച് 28 മുതല്‍ കാണാതായിരുന്നു. മക്കയില്‍ നിന്നും അവസാനമായി മാര്‍ച്ച് 28നാണ് അസീസ് ഫോണില്‍ വിളിച്ചതെന്നും മസ്ജിദുല്‍ ഹറമിലെ മതാഫില്‍ (ത്വവാഫ് ചെയ്യുന്നസ്ഥലം) ആണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞുവെന്നും പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ് ബന്ധുക്കള്‍ അറിയിച്ചത്. പ്രമേഹം, രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണ് അസീസ്.

മക്കയിലും പരിസരങ്ങളിലും ആശുപത്രികളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മക്കയില്‍ ഇബ്രാഹിം ഖലീല്‍ റോഡില്‍ ആണ് അസീസിന്റെ താമസം.

മക്കയിലെ കെഎംസിസി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ ആണ് സന്നദ്ധ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയത്. മുജീബ് പൂക്കോട്ടൂര്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി അസീസിനെ കണ്ടെത്തിയ വിവരം അറിയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  3 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago