
യുഎഇയില്‍ വലിയ പെരുന്നാള്‍ അവധി നാലില്‍ നിന്നും പതിനഞ്ചാക്കി മാറ്റാന്‍ വഴിയുണ്ട്, എങ്ങനെയെന്നല്ലേ?

ദുബൈ: 2025ലെ വലിയ പെരുന്നാളിന് ഏതാനും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ 5ന് അറഫ ദിനമാണെങ്കില്‍, അന്നു തൊട്ട് യുഎഇയിലെ പൊതു അവധി ആരംഭിക്കുമെന്നാണ് കരുതുന്നത്.
യുഎഇയിലെ പൊതു അവധി വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ നാല് ദിവസമാണെങ്കിലും അവധി കൂടുതല്‍ നീട്ടാന്‍ നിങ്ങളുടെ മുന്നില്‍ അവസരമുണ്ട്.
പൊതു അവധിക്ക് മുമ്പോ ശേഷമോ അവധി നീട്ടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മികച്ച ആസൂത്രണവും തന്ത്രപരമായി അവധി അഭ്യര്‍ത്ഥിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ വലിയ പെരുന്നാള്‍ അവധി നീണ്ട രണ്ടാഴ്ചത്തെ അവധിക്കാലമാക്കി മാറ്റാന്‍ നിങ്ങള്‍ക്കാകും. യുഎഇയിലെ ഈ അവധിക്കാലം് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്ന് നോക്കാം.
എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ജ്യോതിശാസ്ത്ര പ്രവചനങ്ങള്‍ പ്രകാരം, ഹിജ്റ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ വലിയ പെരുന്നാള്‍ 2025 ജൂണ്‍ 6 വെള്ളിയാഴ്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അറഫ ദിനം ജൂണ്‍ 5 വ്യാഴാഴ്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ ജൂണ്‍ 6 വെള്ളിയാഴ്ച വെള്ളിയാഴ്ച വലിയ പെരുന്നാള്‍ ആകാന്‍ സാധ്യതയുണ്ട്. യുഎഇയുടെ ഔദ്യോഗിക പൊതു അവധി കലണ്ടര്‍ അനുസരിച്ച്, ദുല്‍ ഹിജ്ജ 9 മുതല്‍ 12 വരെയാകും പെരുന്നാള്‍ അവധി. അതായത് നാല് ദിവസത്തെ അവധി.
ജ്യോതിശാസ്ത്ര സൊസൈറ്റി പ്രതീക്ഷിക്കുന്നതുപോലെ വെള്ളിയാഴ്ചയാണ് പെരുന്നാള്‍ വരുന്നതെങ്കില്‍, യുഎഇയിലുടനീളമുള്ള താമസക്കാര്‍ക്ക് നാല് ദിവസത്തെ നീണ്ട വാരാന്ത്യത്തിന്റെ പ്രയോജനം ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങള്‍ ഔദ്യോഗിക അവധി ദിനങ്ങളായി പ്രഖ്യാപിക്കുകയും ശനിയും ഞായറും പതിവ് വാരാന്ത്യത്തിന്റെ ഭാഗമാവുകയും ചെയ്യും.
കൃത്യമായ തീയതികള്‍ മാസപ്പിറവിയെ ആശ്രയിച്ചിരിക്കും. മെയ് 27 ന് മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍, ദുല്‍ ഹിജ്ജയുടെ ആരംഭം മെയ് 29നായിരിക്കും. ദുല്‍ ഹിജ്ജ ആരംഭിക്കുന്നത് മെയ് 27നാണെങ്കില്‍ ജൂണ്‍ 7നായിരിക്കും വലിയ പെരുന്നാള്‍.
എങ്ങനെ നാല് ദിവസത്തെ ഈദ് അവധിക്കാലം ദൈര്‍ഘ്യമേറിയ അവധിക്കാലമാക്കി മാറ്റാം
പൊതു അവധി ദിവസങ്ങളില്‍ വാര്‍ഷിക അവധി ആസൂത്രണം ചെയ്തുകൊണ്ട് നിങ്ങളുടെ നാല് ദിവസത്തെ പെരുന്നാള്‍ അവധിക്കാലം നീട്ടാന്‍ കഴിയും. ഈ അവധി ദിവസങ്ങളില്‍, നിങ്ങള്‍ക്ക് കൂടുതല്‍ ദൈര്‍ഘ്യമേറിയ ഇടവേള ആസ്വദിക്കാനാകും.
ഓപ്ഷന് 1: ഈദിന് മുമ്പ് അവധിയെടുക്കുക (ഒമ്പത് ദിവസത്തെ ഇടവേള)
ജൂണ്‍ 2 തിങ്കളാഴ്ച മുതല്‍ ജൂണ്‍ 6 ഞായറാഴ്ച വരെ അവധി ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആകെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും.
ഓപ്ഷന് 2: ഈദിന് ശേഷം അവധി ദീര്‍ഘിപ്പിക്കുക
ജൂണ്‍ 5 മുതല്‍ 8 വരെയുള്ള പൊതു അവധി ദിവസങ്ങള്‍ക്കു ശേഷം ജൂണ്‍ ഒമ്പതു മുതല്‍ ജൂണ്‍ 16 വരെ അവധിക്ക് അപേക്ഷിക്കുക.
അപ്പോള്‍ ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 16 തിങ്കളാഴ്ച വരെ നിങ്ങള്‍ക്ക് അവധിയായിരിക്കും. അതായത് ആകെ 15 ദിവസം ജോലി ഒഴിവായിരിക്കും.
യുഎഇ സര്‍ക്കാര്‍ അവധി ദിനത്തോട് അടുത്ത് സ്ഥിരീകരിക്കുന്ന ഈദ് തീയതികളുടെ ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിച്ചിരിക്കും ഈ ആസൂത്രണം. യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MOHRE) സാധാരണയായി സ്വകാര്യ മേഖലയ്ക്കുള്ള പൊതു അവധി തീയതികള്‍ ഈദിന് തൊട്ടുമുമ്പാണ് പ്രഖ്യാപിക്കുക. അതിനാല്‍ ക്രമീകരണങ്ങള്‍ നടത്തുന്നതിന് മുമ്പ് കാത്തിരിക്കുന്നതാണ് ഉചിതം.
A new proposal suggests increasing the Eid holidays in the UAE from four to fifteen days, sparking discussions on work-life balance, tourism, and employee well-being across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• a day ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• a day ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• a day ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• a day ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• a day ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• a day ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• a day ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• a day ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• a day ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• a day ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• a day ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• a day ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• a day ago
വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി
Kerala
• a day ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 2 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 2 days ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 2 days ago
ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
latest
• 2 days ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• a day ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 2 days ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 2 days ago