HOME
DETAILS

പ്രണയം വിവാഹത്തിലെത്തിയില്ല; മാവിന്‍ തോപ്പില്‍ 19കാരി ജീവനൊടുക്കി

  
April 10, 2025 | 12:04 PM

Love Denied 19-Year-Old Girl Ends Life in Mango Grove

സഹാറന്‍പൂര്‍ (ലക്ക്നൗ): ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരില്‍ 19കാരിയായ പ്രീതി ആത്മഹത്യ ചെയ്‌തത് പ്രണയം വിവാഹത്തിലെത്താതിരുന്നതിനെ തുടര്‍ന്നെന്നാണ് പൊലീസ് നിഗമനം. ബിഹാരിഗഡില്‍ നിന്നുള്ള പ്രീതിയെ ബുധനാഴ്ച സഹാറന്‍പൂരിലെ ഒരു മാവിന്‍ തോപ്പില്‍ മരത്തില്‍ തൂങ്ങിയ നിലയിലാണ് പ്രദേശവാസികള്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച മുതൽ കാണാതായിരുന്ന പ്രീതിയെ കുടുംബം അന്വേഷിക്കുകയായിരുന്നു. കാണാതായ വിവരം പൊലീസിനെ അറിയിച്ചിരുന്ന കുടുംബം ബുധനാഴ്ചയാണ് അവളുടെ ആത്മഹത്യയെക്കുറിച്ചറിയുന്നത്. പ്രദേശവാസികള്‍ ഒരു പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടതായി പൊലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പ്രീതിയാണെന്ന് സ്ഥിരീകരിച്ചു.

പ്രീതി ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതിനാണ് ആത്മഹത്യയിലേക്കുള്ള കാരണമെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍. ഇത് പെണ്‍കുട്ടിക്ക് വലിയ മാനസികപ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷാള്‍ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്.

മാവിന്‍ തോപ്പ് രണ്ട് പേര്‍ ചേർന്ന് പാട്ടത്തിനെടുത്തതായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രീതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

A 19-year-old girl named Preeti from Biharigad, Uttar Pradesh, was found hanging in a mango grove in Saharanpur. Police suspect she died by suicide after her lover rejected her proposal for marriage. Missing since Tuesday, her body was discovered on Wednesday. An investigation is underway and the body has been sent for postmortem.

 (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോളടിച്ചുകൂട്ടി മിനർവ; ഗോതിയ കപ്പിൽ നോർവീജിയൻ ക്ലബ്ബിനെ 13-1 ന് തകർത്ത് ഇന്ത്യൻ കൗമാരപ്പട

Football
  •  4 days ago
No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  4 days ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  4 days ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  4 days ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  4 days ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  4 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  4 days ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  4 days ago