HOME
DETAILS

യുഎഇ: വാഹനമോടിക്കുമ്പോൾ ഇനി ഒരു കരുതലാവാം; അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് അഴിയും പിഴയും ഉറപ്പ്

  
Abishek
April 10 2025 | 14:04 PM

UAE Stricter Penalties for Reckless Driving  Fines and License Suspension Now Mandatory
 
അബൂദബി: യുഎഇയിലെ പുതിയ ഗതാഗത നിയമങ്ങള്‍ പ്രകാരം അശ്രദ്ധമായി വാഹനമോടിക്കുന്നവരെ ഇനി സംഭവസ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്യുന്നതായിരിക്കും, കൂടാതെ ഇവരില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുകയും ചെയ്യും. യുഎഇ ഗതാഗത നിയമത്തിലെ പുതിയ പരിഷ്‌കാരങ്ങള്‍ റോഡ് സുരക്ഷയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
 
ട്രാഫിക് നിയമത്തിലെ പ്രധാന ഭേദഗതികള്‍
 
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2024ല്‍ യുഎഇയില്‍ യാത്രക്കാരുടെ 'ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തില്‍ വാഹനമോടിച്ചതിന്' 4,291 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ നടന്നത് ദുബൈയിലാണ്(2,765 കേസുകള്‍). 
 
ആറ് പ്രധാന കുറ്റകൃത്യങ്ങള്‍
 
പുതുതായി ഭേദഗതി ചെയ്ത ഗതാഗത നിയമപ്രകാരം, താഴെപ്പറയുന്ന ആറ് കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലും ഒരു കുറ്റത്തിന് ഡ്രൈവര്‍മാരെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്യാന്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും പൊലിസിനും അധികാരമുണ്ട്.
 
1) മരണമോ, പരുക്കോ സംഭവിക്കാവുന്ന അപകടമുണ്ടാക്കിയാല്‍.
 
2) അശ്രദ്ധമായ ഡ്രൈവിംഗ് മൂലം ഗണ്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാല്‍
 
3) പൊതു സുരക്ഷയെ ബാധിക്കുന്ന അശ്രദ്ധമായ ഡ്രൈവിംഗ്.
 
4) ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍
 
5) സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ വിസമ്മതിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍
 
6) അപകടസ്ഥലത്ത് നിന്ന് മുങ്ങുക, ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുക.
 
ശിക്ഷകള്‍
 
പുതിയ ഭേദഗതി പ്രകാരം അശ്രദ്ധമായ ഡ്രൈവിംഗ് മരണത്തിന് കാരണമായാല്‍ ഡ്രൈവര്‍മാര്‍ക്ക് തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും നേരിടേണ്ടിവരും. റെഡ് സിഗ്‌നല്‍ ലംഘനം, മദ്യപിച്ച് വാഹനമോടിക്കല്‍, റദ്ദാക്കിയ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കല്‍, എന്നിവയാണ് മരണകാരണമെങ്കില്‍ ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാണ്. കുറഞ്ഞത് ഒരു വര്‍ഷം തടവും 100,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.
 
അശ്രദ്ധമായ ഡ്രൈവിംഗിലൂടെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് 2,000 ദിര്‍ഹം വരെ പിഴയും, 23 ബ്ലാക്ക് പോയിന്റുകളും, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ലഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ 50,000 ദിര്‍ഹം പിഴയടച്ച് വാഹനം റിലീസ് ചെയ്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും. അപകടസ്ഥലത്ത് നിന്ന് മുങ്ങുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ 50,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.
 
The UAE has introduced stricter penalties for careless driving, ensuring fines and license suspension for those violating traffic rules. Authorities aim to enhance road safety by cracking down on distracted and reckless drivers. Motorists are urged to follow regulations to avoid penalties. Stay updated on the latest traffic laws in the UAE!
 
 
 
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  38 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  4 hours ago