മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ കോടതിയിൽ
ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളായ പാകിസ്താൻ വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണ (64) യെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിങിന്റെ മുമ്പാകെയാണ് കേസ് പരിഗണനയ്ക്കെത്തിയത്. റാണയെ 20 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിൽ ആവശ്യപ്പെട്ടു. പ്രതിക്കു വേണ്ടി അഭിഭാഷകൻ പിയൂഷ് സച്ച്‌ദേവ് ഹാജരായി.
അമേരിക്കയിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50-ന് ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച റാണയെ എൻഐഎ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളത്തിൽവച്ച് തന്നെ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എൻഎസ്ജെ കമാൻഡോകളുടെയും മറ്റ് ഏജൻസികളുടെയും സഹകരണത്തോടെയാണ് റാണയെ ഇന്ത്യയിലെത്തിച്ചത്. എൻഐഎ പ്രതിയുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
റാണയെ കോടതിയിൽ ഹാജരാക്കുന്നതിന്റെ ഭാഗമായി പട്യാല ഹൗസ് കോടതി പരിസരത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലഷ്കർ-ഇ-ത്വയ്ബ പോലുള്ള ഭീകരസംഘടനകളുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. മുംബൈ ആക്രമണത്തിന്റെ മറ്റൊരു പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും ആക്രമണസ്ഥലങ്ങൾ തിരഞ്ഞെടുക്കാനും വിസ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയത് റാണയുടെ സ്ഥാപനമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
റാണയുടെ ഇ-മെയിൽ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ എൻഐഎ കോടതിയിൽ സമർപ്പിച്ചു. 2018 ഓഗസ്റ്റിൽ ഇന്ത്യ റാണയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2008 നവംബർ 26-ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ നടുക്കിയ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
A clash between lawyers and SFI activists in Kochi resulted in injuries to 24 people. The situation escalated during a protest, prompting police action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."