HOME
DETAILS

അവൻ മെസിയെക്കാൾ മികച്ച താരം, ലോക ഫുട്ബോൾ ഇനി അവന്റെ കാലുകളിലായിരിക്കും: സ്പാനിഷ് കോച്ച്

  
April 12, 2025 | 4:42 AM

Leganes clubs Spanish coach Jorge Jimenez has come forward to praise Barcelonas young Spanish player Lamine Yamal

ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ലെഗാനസ് ക്ലബ്ബിന്റെ സ്പാനിഷ് പരിശീലകനായ ജോർജെ ജിമിനെസ്. കരിയറിലെ തുടക്ക കാലങ്ങളിൽ യമാൽ ഇതിഹാസതാരം ലയണൽ മെസിയെക്കാൾ മികച്ചതാണെന്നാണ് ബോർജെ ജിമിനെസ് അഭിപ്രായപ്പെട്ടത്‌. ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലെഗാനെസ് പരിശീലകൻ. 

''ലാമിന്റെ ഫുട്ബോളിലെ തുടക്കം മെസിയെക്കാൾ മികച്ചയാക്കി എന്നാണ് എനിക്ക് തോന്നുന്നത്. ഫുട്ബോളിന്റെ ചരിത്രത്തിൽ ആരും തന്നെ അങ്ങനെ ചെയ്തിട്ടുണ്ടാകില്ല. എനിക്ക് ഈ ഡാറ്റകൾ ഒന്നും അറിയില്ല. പക്ഷെ ലാമിനെ മികച്ച താരമായി ഞാൻ കരുതുന്നു. ലോക ഫുട്ബോളിന്റെ ഭാവി സ്പാനിഷ് താരങ്ങളുടെ കാലുകളിൽ ആയിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലാമിൻ ആണെങ്കിൽ അസാധാരണമായ ഒരു താരവുമാണ്'' ജോർജെ ജിമിനെസ് പറഞ്ഞു. 

2004ൽ ആയിരുന്നു മെസി ബാഴ്സലോണക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. തന്റെ പതിനേഴാം വയസ്സിൽ സ്പാനിഷ് ക്ലബ്ബിനായി ആദ്യ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രമാണ് മെസി നേടിയിരുന്നത്. എന്നാൽ മറുഭാഗത്ത് യമാൽ 2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി ബൂട്ട് കെട്ടിയത്. ബാഴ്സക്കായി ഇതിനോടകം തന്നെ  94 മത്സരങ്ങളിൽ നിന്നും 21 ഗോളുകളും 30 ആസിസ്റ്റുകളും ആണ് താരം നേടിയത്.

ബാഴ്സലോണക്കൊപ്പം രണ്ട് കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 43 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും 21 അസിസ്റ്റുകളും ആണ് യമാൽ നേടിയിട്ടുള്ളത്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ആദ്യ ലെഗ്ഗിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി തകർപ്പൻ ജയം ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിലും യമാൽ ഗോൾ നേടിയിരുന്നു. മത്സരത്തിൽ റോബർട്ട് ലെവൻഡോസ്‌കി ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ റാഫിഞ്യയുടെ വകയായിരുന്നു ബാക്കിയുള്ള ഒരു ഗോൾ. ഏപ്രിൽ 16ന് ഡോർട്മുണ്ടിന്റെ തട്ടകമായ സിഗ്നൽ ഇടൂന പാർക്കിലാണ് രണ്ടാം പാദ മത്സരം നടക്കുന്നത്.

സ്പാനിഷ് ലീഗിലും സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ലാ ലീഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 30 മത്സരങ്ങളിൽ നിന്നും 21 വിജയവും നാല് സമനിലയും അഞ്ചു തോൽവിയും അടക്കം 67 പോയിന്റ് ആണ് ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും കൈവശമുള്ളത്. 

Leganes clubs Spanish coach Jorge Jimenez has come forward to praise Barcelonas young Spanish player Lamine Yamal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  5 days ago
No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  5 days ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  5 days ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  5 days ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  5 days ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  5 days ago
No Image

ജാഗ്രതൈ... ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ മോഡ് നിങ്ങളുടെ എല്ലാ സെര്‍ച്ചും മറയ്ക്കുന്നുണ്ടോ... ഇല്ലെന്ന്

Kerala
  •  5 days ago
No Image

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

Kerala
  •  5 days ago
No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  5 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  5 days ago