HOME
DETAILS

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; സുപ്രിം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹരജിയുമായി കേന്ദ്രം 

  
Web Desk
April 13 2025 | 03:04 AM

Centre to Challenge Supreme Court Ruling on Time Limit for President and Governors on State Bills

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ  പുനഃപരിശോധന ഹരജി നല്‍കാനുുള്ള നീക്കവുമായി  കേന്ദ്രസര്‍ക്കാര്‍. ഉത്തരവിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കും. കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്ന് വാദിച്ചാണ് ഹരജി നല്‍കുന്നത്. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെയാണ് ഹരജി നല്‍കുക. 

സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ പരമാവധി മൂന്ന് മാസമാണ് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സുപ്രിംകോടതി അനുവദിച്ചത്. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയിലായിരുന്നു ഉത്തരവ്. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രിം കോടതി ഉത്തരവില്‍ പറയുന്നു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാല്‍ അതു കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതാദ്യമായാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിക്കുന്നത്. 

നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവച്ചിരുന്നു. ബില്ലുകള്‍ വീണ്ടും സഭ പാസാക്കിയതോടെ രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചു. ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി രണ്ടാമതും നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞു വെക്കുന്നത് അന്യായവും തെറ്റായ കീഴ്വഴക്കവുമാണെന്നും ചൂണ്ടിക്കാട്ടി.  ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ബില്ലിന്‍മേല്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നിയമപരമായി അസാധുവായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 


നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ചുള്ള സുപ്രിംകോടതി ഉത്തരവ് അതിരുവിട്ട പെരുമാറ്റമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഇതു ഭരണപരമായ കാര്യമാണെന്നും പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം ഒരു ഇംഗ്ലിഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രണ്ട് ജഡ്ജിമാരല്ല ഭരണഘടനാപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ഭരണഘടനാ ബെഞ്ചിനു ഹരജി വിടുകയായിരുന്നു വേണ്ടിയിരുന്നത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ഇക്കാര്യത്തിലുള്ള വാദങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് ഫയലില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. വേഗം തീരുമാനമെടുക്കണമെന്നു പറയുന്നതിനു പകരം, സമയപരിധി വേണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. സുപ്രിംകോടതി ഭരണഘടനാപരമായ ഭേദഗതി തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭയുമൊക്കെ പിന്നെയെന്തിനാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഒരു കൈയടിച്ചാല്‍ മാത്രം ശബ്ദമുണ്ടാകില്ലെന്നായിരുന്നു മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദും മുഖ്യമന്ത്രിയുമായുള്ള പ്രശ്‌നങ്ങളെപ്പറ്റി ഗവര്‍ണറുടെ മറുപടി.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  12 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  13 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  14 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  14 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  14 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  15 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  15 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  15 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  16 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  16 hours ago