HOME
DETAILS

13കാരനായ വിദ്യാർത്ഥിയെ എസ്‌ഐ നിലത്തിട്ട് ചവിട്ടി; കാരണം തര്‍ക്കവും വൈരാഗ്യവും, പൊലീസ് കേസെടുത്തു

  
April 13, 2025 | 5:50 AM

SI Assaults 13-Year-Old Student Case Registered Over Alleged Enmity

തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ പതിമൂന്നുകാരനായ വിദ്യാർത്ഥിയെ എസ്‌ഐ നിലത്തിട്ട് ചവിട്ടിയ കേസിൽ നേരത്തെ നടപടി ഇല്ലാതിരുന്നെങ്കിലും രക്ഷിതാക്കളുടെ പരാതിയോടെ ഇപ്പോൾ പൊലീസ് കേസെടുത്തിട്ടുണ്ട്. മേനംകുളം സ്വദേശിയായ ഗ്രേഡ് എസ്‌ഐ വി.എസ്. ശ്രീബുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചിറയിൻകീഴ് സ്റ്റേഷനിലാണ് ശ്രീബു ജോലി ചെയ്യുന്നത്.

വിവാദമായ സംഭവം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് നടന്നത്. ക്ഷേത്രത്തിലെ തൂക്കദിവസമായിരുന്നു അന്ന്. ക്ഷേത്രം പരിസരത്ത് നിൽക്കുകയായിരുന്ന വിനായകനെ (13) ശ്രീബു പിടിച്ചുതള്ളുകയും നിലത്തിട്ട് കാലിന് കാൽ കൊണ്ടു ചവിട്ടുകയും ചെയ്‌തതായാണ് പരാതി. കുട്ടിയുടെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, ഇപ്പോള്‍ ചികിത്സയിലാണ്.

വിനായകന്റെ അച്ഛൻ സുമേഷും എസ്‌ഐ ശ്രീബുവും തമ്മിൽ നേരത്തെ ഉണ്ടായ തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിനായകന്റെ അമ്മയുടെ പരാതി. ഉത്സവകമ്മിറ്റിയിലെ ഭാരവാഹിയുമായിരുന്ന ശ്രീബു, അന്നു ഡ്യൂട്ടിയിലായിരുന്നില്ല.

മനുഷ്യാവകാശ ലംഘനം ആരോപിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ നീക്കം. 

A police case has been registered against Grade SI V.S. Sreebu of Chirayinkeezhu station for allegedly assaulting a 13-year-old boy during a temple festival in Thiruvananthapuram. The boy, Vinayakan, was reportedly pushed and kicked to the ground, sustaining a leg injury. The assault was allegedly due to a personal grudge between the SI and the boy’s father. The incident occurred while the SI was off-duty. The family plans to approach the Human Rights Commission and the State Police Chief.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  3 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  3 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  3 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  3 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  3 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  3 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  3 days ago