HOME
DETAILS

കർശന നിയമം കടലാസിൽ മാത്രമോ? യുഎഇയിൽ ഫോൺ ഉപയോ​ഗിച്ച് വാഹനമോടിച്ചതിന് 2024ൽ മാത്രം 6.5 ലക്ഷത്തോളം പേർക്ക് പിഴ ചുമത്തി

  
Abishek
April 13 2025 | 06:04 AM

Strict Law on Paper Only UAE Fined Over 650000 Drivers for Phone Use While Driving in 2024 Alone

ഷാർജ: വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നത് വലിയൊരു പ്രശ്നമാണ്. പലപ്പോഴും ഇത് വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ, റെഡ് സി​ഗ്നൽ ലംഘനം, വാഹനം കൂട്ടിയിടിക്കുക, ഹൈവേകളിലെ വേഗ‍ പരിധിക്ക് വളരെ താഴെ വാഹനമോടിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ഒരു നിമിഷത്തെ അശ്രദ്ധ പോലും ചിലപ്പോൾ ജീവൻ അപകടത്തിലാക്കും. നിരന്തരമായ ബോധവൽക്കരണ കാമ്പെയ്‌നുകളും ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും, യുഎഇയിൽ ഫോണുപയോ​ഗിച്ച് കൊണ്ട് വാഹനമോടിക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് 2024ൽ മാത്രം വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 648,631 കേസുകൾ ആഭ്യന്തര മന്ത്രാലയം രേഖപ്പെടുത്തിയത്. 'ഫോണില്ലാതെ വാഹനമോടിക്കൽ' എന്ന പ്രമേയത്തിൽ തിങ്കളാഴ്ച (14/04/2025) ആരംഭിക്കുന്ന ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിന് മുന്നോടിയായാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

ഫോൺ ഉപയോ​ഗിച്ചുകൊണ്ട് അശ്രദ്ധമായി വാഹനമോടിക്കുന്നവരെ ട്രാഫിക് പട്രോളിംഗ് വഴി നേരിട്ടോ അല്ലെങ്കിൽ യുഎഇയിലെ സ്മാർട്ട് മോണിറ്ററിംഗ് സംവിധാനങ്ങൾ വഴിയോ തിരിച്ചറിയാൻ സാധിക്കും. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നത് അപകട സാധ്യത ഗണ്യമായി വർധിപ്പിക്കുന്നതിനാൽ ഈ പ്രവണത ഒഴിവാക്കണമെന്ന് അധികൃതർ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ അധികൃതർ കർശനമായ ശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ഏതൊരാൾക്കും 800 ദിർഹം പിഴ, ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകൾ തുടങ്ങിയ ശിക്ഷകൾ നേരിടേണ്ടിവരും.

2024ൽ യുഎഇയിലെ ഓരോ എമിറേറ്റിലും ഫോണുപയോ​ഗവുമായി ബന്ധപ്പെട്ട് നടന്ന നിയമലംഘനങ്ങൾ

അബൂദബി: 466,029, ദുബൈ: 87,321, ഷാർജ: 84,512, അജ്മാൻ: 8,963, റാസ് അൽ ഖൈമ: 1,606, ഫുജൈറ: 170, ഉമ്മുൽ ഖുവൈൻ: 30

Despite strict regulations, UAE authorities issued fines to a staggering 650,000+ drivers in 2024 for using phones while driving. This alarming number raises questions about the effectiveness of road safety enforcement and public compliance. Learn why distracted driving remains a major challenge in the Emirates.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  16 minutes ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  32 minutes ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago