HOME
DETAILS

ക്ഷേത്രത്തിലെ കുടമാറ്റത്തില്‍ ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്, പിന്നാലെ വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്

  
Web Desk
April 16 2025 | 06:04 AM

RSS Founders Photo Displayed at Kollam Temple Sparks Political Row

കൊല്ലം: ക്ഷേത്രത്തിലെ കുടമാറ്റത്തില്‍ ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം. പുതിയകാവ് ക്ഷേത്രത്തിലെ കുടമാറ്റത്തിനാണ് നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പം ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. സംഭവം രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെ വിശദീകരണം തേടി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 


അതിനിടെ.  ആര്‍.എസ്.എസ് നേതാവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ആര്‍.എസ്.എസ് സ്ഥാപകന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയതിനെതിരെ സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്.


നേരത്തെ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യര്‍ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവം ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. കടയ്ക്കല്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കല്‍ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയില്‍ ആര്‍.എസ്.എസ് ഗണഗീതം പാടിയ സംഭവവുമുണ്ടായി. ഇതും വിവാദമാവുകയും ക്ഷേത്രോപദേശക സമിതി പിരിച്ചു വിടുകയും ചെയ്തിരുന്നു.

 

A controversy erupted at the Puthiyakavu Temple in Kollam after a photo of RSS founder Dr. K.B. Hedgewar was displayed alongside renaissance leaders during a temple festival umbrella procession. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ

Kerala
  •  2 days ago
No Image

ഇന്ന് വൈകിട്ട് 4 മുതൽ മോക്ക് ഡ്രിൽ: സൈറണുകൾ മുഴങ്ങും, വൈദ്യുതി നിലയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷന്‍ സിന്ദൂര്‍: മെയ് 10വരെ രാജ്യത്തെ 11 നഗരങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

Kerala
  •  2 days ago
No Image

ഇന്ത്യന്‍ തിരിച്ചടിയില്‍ ജയ്‌ഷെ തലവന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു- റിപ്പോര്‍ട്ട്

National
  •  2 days ago
No Image

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ വർഷം വിസയില്ലാതെ യാത്ര ചെയ്യാവുന്ന 58 രാജ്യങ്ങൾ ഏതെല്ലാം

National
  •  2 days ago
No Image

തൊഴിൽ ശക്തിയിലെ അസന്തുലിതാവസ്ഥ; ഓരോ സ്ഥപനത്തിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് ഒമാൻ

oman
  •  2 days ago
No Image

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ച് ഖത്തർ എയർവെയ്‌സ്

qatar
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ മുന്നറിയിപ്പ്: വിമാനത്താവളങ്ങൾ 72 മണിക്കൂറിലധികം അടച്ചിട്ടേക്കും, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ

National
  •  2 days ago