HOME
DETAILS

ചെക്ക്‌പോസ്റ്റിലെ പരിശോധനക്കിടെ മുതലയുമായി സ്വദേശി പൗരന്‍ പിടിയില്‍; തന്റെ വളര്‍ത്തുമൃഗമെന്ന് വാദം 

  
Web Desk
May 07, 2025 | 4:22 AM

Kuwait Citizen Caught with Crocodile During Check-Post Inspection Claims It Was His Pet

കുവൈത്ത് സിറ്റി: രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി മുതലയെ വളര്‍ത്തിയ സ്വദേശി കുവൈത്തില്‍ പിടിയില്‍. ചെക്ക്‌പോസ്റ്റില്‍ സാധാരണയായി നടത്തുന്ന പരിശോധനയ്ക്കിടയിലാണ് മുതലയുമായി യുവാവിനെ പിടികൂടിയത്.

കുവൈത്ത് സിറ്റിയുടെ തെക്ക് ഭാഗത്തുള്ള ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഉദ്യോഗസ്ഥര്‍, അബ്ദുല്ല അല്‍ മുബാറക് പ്രദേശത്ത് നടത്തിയ പതിവ് പരിശോധനയ്ക്കിടെ വാഹനത്തിലെ ഒരു പെട്ടിയില്‍ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന്, മുപ്പത് വയസ്സ് തോന്നിക്കുന്ന വ്യക്തിയെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് വിഭാഗത്തിലേക്ക് റഫര്‍ ചെയ്തതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോകുമ്പോള്‍ ഇയാള്‍ പരിഭ്രാന്തനായി കാണപ്പെട്ടതിനെ തുടര്‍ന്ന് പൊലിസ് ഇയാളുടെ വാഹനം പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇത് തന്റെ വളര്‍ത്തു മുതലയെന്നാണ് യുവാവ് പറഞ്ഞത്. 

കുവൈത്തില്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നതും മാരകമായ ആക്രമണങ്ങള്‍ നടത്തുന്നതും ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ക്ക് ശേഷം വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുറ്റകരമാക്കുന്ന നിയമം കൊണ്ടുവന്നിരുന്നു.

പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫിഷ് റിസോഴ്‌സസിന്റെ അനുമതിയില്ലാതെ, ഏകദേശം 4.9 ദശലക്ഷം ആളുകള്‍ താമസിക്കുന്ന കുവൈത്തിലേക്ക്  വന്യമൃഗങ്ങളെ കൊണ്ടുവരുന്നത് അധികൃതര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. വിഷമുള്ള ഉരഗങ്ങള്‍, കുരങ്ങുകള്‍ എന്നിവയെല്ലാം നിരോധിച്ചിരിക്കുന്നു.

A Kuwait citizen was arrested after a check-post inspection revealed he was transporting a crocodile in his vehicle. The man claimed the reptile was his pet, but authorities seized the animal. The incident has raised questions about wildlife transport regulations and the safety risks involved with keeping exotic pets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  12 hours ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  12 hours ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  13 hours ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  13 hours ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  13 hours ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  14 hours ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  14 hours ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  14 hours ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  14 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  15 hours ago