HOME
DETAILS

ഹരിയാനയില്‍ യൂട്യൂബറായ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി

  
Web Desk
April 16, 2025 | 9:03 AM

Wife and Lover Kill Husband in Haryana Dump Body in Drain

ഭിവാനി: കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം അഴുക്കുചാലില്‍ തള്ളിയ ഭാര്യ പൊലിസ് പിടിയില്‍. യൂട്യൂബറായ രവീണയും കാമുകന്‍ സുരേഷം ചേര്‍ന്ന് ഭര്‍ത്താവ് പ്രവീണിനെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. മാര്‍ച്ച് 25നാണ് സംഭവം നടന്നത്. 

2017ലാണ് ഡ്രൈവറായ പ്രവീണ്‍ രവീണയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള മകനുണ്ട്. ഒരു യൂട്യൂബര്‍ എന്ന നിലയില്‍ രവീണയുടെ വര്‍ധിച്ചുവരുന്ന സോഷ്യല്‍ മീഡിയ ഉപയോഗത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നു.

ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് ഹിസാറിലെ പ്രേംനഗറില്‍ നിന്നുള്ള മറ്റൊരു യൂട്യൂബര്‍ സുരേഷിനെ ഇന്‍സ്റ്റാഗ്രാമിലൂടെ രവീണ പരിചയപ്പെട്ടത്. വെര്‍ച്വല്‍ സൗഹൃദമായി ആരംഭിച്ച സൗഹൃദം താമസിയാതെ യഥാര്‍ത്ഥ ബന്ധമായി മാറിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പൊലിസ് പറയുന്നതനുസരിച്ച്, മാര്‍ച്ച് 25ന് രാത്രി പ്രവീണ്‍ വീട്ടിലെത്തിയപ്പോള്‍ രവീണയേയും സുരേഷിനേയും ഒരുമിച്ച് കണ്ടു. ഇതില്‍ കുപിതനായ പ്രവീണ്‍ രവീണയെ വഴക്കു പറഞ്ഞു. ഇതോടെ രവീണയും കാമുകനും ചേര്‍ന്ന് പ്രവീണിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു

കഴുത്തുഞെരിച്ചു കൊന്ന ശേഷം പ്രവീണിന്റെ മൃതദേഹം ഒരു മോട്ടോര്‍ സൈക്കിളില്‍ കയറ്റി ഭിവാനിയിലെ ദിനോദ് റോഡിലെ ഒരു അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. 

മൂന്ന് ദിവസത്തിന് ശേഷം, പൊലിസും പ്രവീണിന്റെ കുടുംബവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago