
'ഇവിടെ നിങ്ങള്‍ മുസ്‌ലിംകള്‍ക്കെതിര്, യുഎഇയില്‍ നിങ്ങള്‍ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്യുന്നു'; മോദിയേയും ബിജെപിയേയും പരിഹസിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഇവിടെ മുസ്‌ലിംകള്‍ക്ക് എതിരാണെന്നും എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ എത്തിയാല്‍ അവര്‍ മുസ്‌ലിംകളുടെ ആതിഥേയത്വം സ്വീകരിക്കുമെന്നും മമത പറഞ്ഞു.
'നിങ്ങള്‍ മുസ്‌ലിംകള്‍ക്ക് എതിരാണ്, പക്ഷേ നിങ്ങള്‍ ദുബൈയിലോ യുഎഇയിലോ പോയാല്‍, അവിടെ ആരുടെ ആതിഥ്യമര്യാദയാണ് നിങ്ങള്‍ സ്വീകരിക്കുന്നത്? നിങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ഒരു കാര്യവും പുറത്ത് മറ്റൊരു കാര്യവും പറയുന്നു,' മുസ്‌ലിം പുരോഹിതന്മാരുമായുള്ള ഒരു യോഗത്തിനിടെ മമതാ ബാനര്‍ജി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ 'ഐക്യത്തോടെ നില്‍ക്കാനും ഒരുമിച്ച് പോരാടാനും' അവര്‍ ഇന്ത്യാ മുന്നണിയോട് അഭ്യര്‍ത്ഥിച്ചു.
'ഇന്ത്യന്‍ മുന്നണിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, നമുക്ക് ഐക്യത്തോടെ നില്‍ക്കാം, ധൈര്യത്തോടെ ഒരുമിച്ച് പോരാടാം. ഇത് വ്യക്തിപരമായ കാര്യമല്ല, ഇത് എല്ലാവരെയും ബാധിക്കുന്നതാണ്. ഇന്ന്, ഇത് നിങ്ങള്‍ക്കെതിരെയാണ് സംഭവിക്കുന്നത്. നാളെ, ഇത് മറ്റൊരാള്‍ക്കെതിരെയായിരിക്കും. ഇപ്പോള്‍ അവര്‍ യുസിസിയും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു,' മമത കൂട്ടിച്ചേര്‍ത്തു.
നേരത്തേ മുര്‍ഷിദാബാദിലുണ്ടായ കലാപത്തില്‍ മമത ബിജെപിയെ കുറ്റപ്പെടുത്തിയിരുന്നു. മുര്‍ഷിദാബാദില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ പരാമര്‍ശം. അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന പൊലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
പി.ടി.ഐ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ്, രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, അഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍ (സി.ഐ.ഡിയില്‍ നിന്നുള്ള നാല് പേരും ട്രാഫിക് പൊലിസില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടെ), സുന്ദര്‍ബന്‍ ജില്ലയ്ക്ക് കീഴിലുള്ള സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനിലെ എസ്എച്ച്ഓ എന്നിവരാണ് എസ്‌ഐടിയിലെ അംഗങ്ങള്‍.
West Bengal CM Mamata Banerjee criticizes PM Modi and the BJP, accusing them of hypocrisy for opposing Muslims in India while embracing hospitality from the UAE during foreign visits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്
uae
• 3 days ago
ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• 3 days ago
കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്
National
• 3 days ago
വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി
National
• 3 days ago
2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
qatar
• 3 days ago
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• 3 days ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 3 days ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 3 days ago
വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
Kerala
• 3 days ago
മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video
National
• 3 days ago
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്
Kerala
• 3 days ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• 3 days ago
യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന
International
• 3 days ago
ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• 3 days ago
യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ
uae
• 3 days ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• 3 days ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• 3 days ago
ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 3 days ago
ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices
qatar
• 3 days ago
തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക
National
• 3 days ago
പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ
Kerala
• 3 days ago