HOME
DETAILS

വമ്പൻ തിരിച്ചടി! രാജസ്ഥാന്റെ ചരിത്രത്തിലെ ആദ്യ നിർഭാഗ്യവാനായ താരമായി സഞ്ജു

  
Web Desk
April 17, 2025 | 12:32 PM

Sanju Samson becomes the first player in Rajasthan Royals history to retire hurt due to injury in IPL

ജയ്പൂർ: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരുക്കേറ്റ് പുറത്തായിരുന്നു. മത്സരത്തിൽ മികച്ച തുടക്കമായിരുന്നു രാജസ്ഥനായി സഞ്ജു നൽകിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിൽ ആദ്യമായി പരുക്കേറ്റ് റിട്ടയർഡ് ഹർട്ട് ആവുന്ന താരമായും സഞ്ജു മാറി. കൃണാൽ പാണ്ഡ്യക്ക് ശേഷം ഐപിഎല്ലിൽ പരുക്കേറ്റ് പുറത്താകുന്ന രണ്ടാമത്തെ ക്യാപ്റ്റൻ കൂടിയാണ് സഞ്ജു. 

മത്സരത്തിൽ രാജസ്ഥാൻ സൂപ്പർ ഓവറിൽ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റൽസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനും നാല് വിക്കറ്റ് നഷ്ടത്തിൽ ഇത്ര തന്നെ റൺസാണ് നേടിയത്. ഒടുവി;ൽ സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 12 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഡൽഹി അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. 

 മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി യശ്വസി ജെയ്‌സ്വാൾ, നിതീഷ് റാണ എന്നിവർ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 37 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്സുകളും അടക്കം 51 റൺസാണ് നേടിയത്. നിതീഷ് റാണ 28 പന്തിൽ 51 റൺസും നേടി. ആറ്‌ ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. 

37 പന്തിൽ 49 റൺസ് നേടിയ അഭിഷേക് പോരലാണ് ഡൽഹി നിരയിലെ ടോപ് സ്‌കോറർ. കെഎൽ രാഹുൽ 38 റൺസും ട്രിസ്റ്റൺ സ്റ്റംപ്സ്, ക്യാപ്റ്റൻ അക്‌സർ പട്ടേൽ എന്നിവർ 34 റൺസും നേടി തിളങ്ങി. 

സീസണിലെ രാജസ്ഥാന്റെ അഞ്ചാം തോൽവിയായിരുന്നു ഇത്. നിലവിൽ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ.  ഏഴു മത്സരങ്ങളിൽ നിന്നും രണ്ട് ജയവും അഞ്ചു തോൽവിയുമാണ് രാജസ്ഥാനുള്ളത്. ഏപ്രിൽ 19ന് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. 

Sanju Samson becomes the first player in Rajasthan Royals' history to retire hurt due to injury in IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  a day ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  2 days ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  2 days ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  2 days ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  2 days ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  2 days ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  2 days ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  2 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  2 days ago