HOME
DETAILS

3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യത: കോട്ടയത്തും, ഇടുക്കിയിലും ഓറഞ്ച് അലർട്ട്; കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നൽ മഴക്കും ശക്തമായ കാറ്റിനും സാധ്യത

  
April 17, 2025 | 1:49 PM

Kerala Weather Alert Heavy Rain Likely in 3 Hours Orange Alert in Kottayam  Idukki Thunderstorms Expected for 2 Days

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധൻ വൈകിട്ട് 6 മണിയോടെ പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരമാണ് ഈ ഓറഞ്ച് അലർട്ട് അടുത്ത മൂന്ന് മണിക്കൂറിനായി പ്രാബല്യത്തിൽ വരുന്നത്.

ഇതിനൊപ്പം, ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുമുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിലുടെ അറിയിച്ചു.

സംസ്ഥാനത്ത് ഇടിമിന്നൽ മഴയ്ക്ക് സാധ്യത

ഇന്നും (17 ഏപ്രിൽ 2025), നാളെയും (18 ഏപ്രിൽ 2025) കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

അതേസമയം, 19, 20 തീയതികളിൽ (ഏപ്രിൽ 2025) 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനോടൊപ്പം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 21ാം തീയതിയിലും ഇടിമിന്നൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്ന് (17 ഏപ്രിൽ 2025) നിയന്ത്രണമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സമുദ്രപ്രദേശങ്ങളിൽ ശക്തമായ കാറ്റ് സാധ്യത ഇല്ലാത്തതിനാൽ മത്സ്യബന്ധനം സാധാരണ രീതിയിൽ നടത്താവുന്നതാണ്.

മുൻകരുതലുകൾ പാലിക്കണം

  • ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിന്നു വിട്ടുനിൽക്കുക.
  • വൈദ്യുതി ലൈനുകൾ, മരങ്ങൾ എന്നിവയ്ക്കു സമീപം നിന്നുകൂടാ.
  • കാറ്റ് വീശാനിടയുള്ളതിനാൽ ഹോർഡിങ്ങുകൾ, പഴുതുള്ള ഷെഡുകൾ തുടങ്ങിയവയിൽ നിന്നും അകലെ ഇരിക്കുക.
  • യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് നടപടികൾ സ്വീകരിക്കുക.

കാലാവസ്ഥ വ്യതിയാനങ്ങൾ ശ്രദ്ധിച്ച് സുരക്ഷിതമായി കഴിയാൻ പൊതുജനങ്ങൾക്ക് നിർദേശം.

The IMD has issued an orange alert for Kottayam and Idukki districts, warning of heavy rain in the next three hours. Alappuzha may also experience moderate rain with lightning and winds up to 40 km/h. Thunderstorms with strong winds (40–50 km/h) are likely across Kerala on April 17 and 18.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  a day ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  a day ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  a day ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  a day ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  a day ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago