HOME
DETAILS

മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

  
April 18, 2025 | 3:36 AM

Two people died in road accidents in Malappuram and Pathanamthitta

മലപ്പുറം: സംസ്ഥാനത്ത് രണ്ടിടത്തു നടന്ന അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളിലാണ് രണ്ട് പേര്‍ മരിച്ചത്. 

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറത്തെ യുവതിയാണ് മരിച്ചത്. വാളക്കുളം സ്വദേശിയാണ് മരിച്ച മുബഷിറ(35). ഭര്‍ത്താവ് മന്‍സൂറിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു സ്വകാര്യ ബസ് ഇടിച്ച്് അപകടമുണ്ടായത്.

ബുധനാഴ്ച്ച രാത്രി മലപ്പുറം എടരിക്കോട് വച്ചായിരുന്നു സംഭവം. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കും.

പത്തനംതിട്ട റാന്നി ചെല്ലക്കാട്ട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാള്‍ മരിച്ചത്. കാര്‍ യാത്രികനായ റാന്നി വയലത്തല സ്വദേശിയായ ഫിലിപ്പാണ് മരിച്ചത്.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കാര്‍ വെട്ടിപ്പൊളിച്ച് എടുത്താണ് ഫിലിപ്പിനെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവച്ചു തന്നെ ഫിലിപ്പ് മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാനൂര്‍ വടിവാള്‍ ആക്രമണത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; പൊലിസ് വാഹനം തകര്‍ത്തടക്കം കുറ്റം ചുമത്തി 

Kerala
  •  4 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ റാഇദ് സഅ്ദ് കൊലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  4 days ago
No Image

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ കസ്റ്റഡിയില്‍

oman
  •  4 days ago
No Image

കോട്ട ഇടിഞ്ഞ് കോഴിക്കോട്; കണ്ണൂർ കോട്ട ഭദ്രം; ത്രിവർണശോഭയിൽ തൃശൂർ

Kerala
  •  4 days ago
No Image

യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു

Kerala
  •  4 days ago
No Image

ഒരു വോട്ടിന്റെ വില നിസ്സാരമല്ല; കൗതുകമായി വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡ് 

Kerala
  •  4 days ago
No Image

ഹരിതക്കോട്ടകൾക്ക് ‌തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  4 days ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  4 days ago
No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  4 days ago