HOME
DETAILS

ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  
April 18 2025 | 05:04 AM

Meteorological Department predicts possibility of thunderstorms and strong winds until Monday

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണെന്നും അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാറുമുണ്ട്. അതിനാല്‍ തന്നെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കുകയും ചെയ്യരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധവും വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിലും നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയും ചെയ്യരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായൊരിടത്തേക്ക് മാറുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറവാന്‍ പാടില്ല.

കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികങ്ങുള്‍ നിര്‍ത്തിവച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കുക. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. 

പട്ടം പറത്തുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് ഒഴിവാക്കുക.വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴക്കാറ് കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാവുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  14 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  14 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  14 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  15 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  15 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  15 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  15 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  16 hours ago