HOME
DETAILS

ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

  
Web Desk
February 06, 2026 | 7:01 AM

maniyanpilla-raju-accident-cctv-evidence-thiruvananthapuram

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറും രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പ്രധാനപാതയിലേക്ക് കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് ഇറങ്ങുന്നതും ബൈക്ക് വന്ന് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളില്‍ കാണാം. കാറില്‍ ഇടിച്ച ബൈക്കില്‍ നിന്നും യുവാക്കള്‍ തെറിച്ചുവീഴുന്നതും ഈ സമയത്ത് കാര്‍ നിര്‍ത്താതെ പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്ത് നിന്ന് നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടുള്ളവ അടര്‍ന്ന് വീഴുന്നതും കാണാം. 

തങ്ങളുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയെന്നാണ്യുവാക്കളുടെമൊഴി. സംഭവത്തില്‍ കേസെടുത്ത പൊലിസ് മണിയന്‍പിള്ള രാജുവിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക് തന്റെ കാറില്‍വന്നിടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 

അതേസമയം, മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്ത മണിയന്‍പിള്ള രാജുവിനെ ജാമ്യത്തില്‍വിട്ടു. ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. 

അപകടത്തില്‍പെട്ട വോള്‍വോ കാര്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ടെന്നീസ് ക്ലബ്ബിന്റെ പിന്നില്‍ നിന്നാണ് മണിയന്‍പിള്ള രാജുവിന്റെ കാര്‍ കണ്ടെത്തിയത്. 

ഇന്നലെ പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ രാജുവിന്റെ കാര്‍ അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്ക് സാരമായ പരുക്കേറ്റിരുന്നു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് പിന്നാലെ അദ്ദേഹം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. അത് സി.സി.ടി.വിയില്‍ വ്യക്തമായി കാണാം.

 

Crucial CCTV footage has emerged in the case involving Malayalam actor Maniyanpilla Raju, whose car collided with a bike carrying two youths in Thiruvananthapuram. The visuals show the actor’s car moving onto the main road with the indicator on, following which the bike crashes into the vehicle.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

uae
  •  6 days ago
No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  6 days ago
No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  6 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  6 days ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  6 days ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  6 days ago
No Image

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

Saudi-arabia
  •  6 days ago
No Image

'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ

uae
  •  6 days ago
No Image

ഇറാനെതിരായ നീക്കത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുഎഇ

uae
  •  6 days ago
No Image

'കൂടുതല്‍ ശക്തമായ മിസൈലുകള്‍ വിന്യസിക്കും' ഇറാന്റെ മിസൈല്‍ പദ്ധതി പൂര്‍ണമായും തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഐ.ആര്‍.ജി.സി; ചര്‍ച്ചക്കുള്ള യു.എസിന്റെ നിര്‍ദ്ദേശം നിരസിച്ചു

International
  •  6 days ago