പഞ്ചാബില്‍ എ.എ.പി നേതാവ് ലക്കി ഒബ്‌റോയി വെടിയേറ്റു മരിച്ചു
ചണ്ഡീഗഢ്: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി നേതാവ് ലക്കി ഒബ്‌റോയി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെ ജലന്ധറില്‍ വെച്ചാണ് സംഭവം. മോഡല്‍ ടൗണിലെ ഗുരുദ്വാരയ്ക്ക് പുറത്ത് ഇരുചക്ര വാഹനത്തില്‍ എത്തിയ അജ്ഞാതര്‍ ലക്കിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഗുരുദ്വാരക്ക് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്ന സമയത്താണ് ആക്രമികള്‍ ലക്കിക്കു നേരെ വെടിയുതിര്‍ത്തത്. ഒബ്‌റോയിയുടെ ശരീരത്തില്‍ അഞ്ച് ബുള്ളറ്റുകളാണ് തറച്ചുകയറിയത്. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് പിന്നാലെപഞ്ചാബ് നിയമസഭാ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ ഭരണത്തില്‍ പഞ്ചാബിലെ ക്രമസമാധാന നില തകര്‍ന്നടിഞ്ഞു എന്ന് ബജ്വ ആരോപിച്ചു. ഭരണകക്ഷിയുടെ നേതാക്കള്‍ പോലും സുരക്ഷിതരല്ലെങ്കില്‍ സാധാരണ പൗരന്മാര്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
Aam Aadmi Party (AAP) leader Lucky Oberoi was shot dead in Punjab on Friday morning in a shocking incident that has raised serious concerns over law and order in the state. The attack took place around 8:15 am in Jalandhar’s Model Town area, near a gurdwara.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."