
ദുബൈയില്‍ പുതിയ തൊഴിലവസരങ്ങളുമായി അസീസി ഡെവലപ്‌മെന്റ്‌സ്; വര്‍ഷാവസാനത്തോടെ 7000ത്തോളം പേരെ നിയമിക്കും

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ അസീസി ഡെവലപ്മെന്റ്സ് ഈ വര്‍ഷാവസാനത്തോടെ 7,000 പുതിയ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ചയാണ് സ്വകാര്യ ഡെവലപ്പര്‍ പ്രതിഭകളെ കണ്ടെത്താനുള്ള തങ്ങളുടെ ശ്രമങ്ങളെ സംബന്ധിച്ച് വെളിപ്പെടുത്തിയത്. 2007ല്‍ ഏഴ് ജീവനക്കാരുണ്ടായിരുന്ന തങ്ങളുടെ തൊഴില്‍ ശക്തി 2025 ഏപ്രിലില്‍ 35,978-ായി വളര്‍ന്നതായി കമ്പനി പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മാത്രം 1,620 പുതിയ പ്രൊഫഷണല്‍ സ്റ്റാഫ് അംഗങ്ങളെയും അസീസി സ്വാഗതം ചെയ്തതായി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
2017ല്‍ 120 തൊഴിലാളികള്‍ ഉണ്ടായിരുന്ന കമ്പനിയുടെ തൊഴില്‍ശക്തി 2019ല്‍ 350 ആയി. 2022ല്‍ ഇത് 3,600 ആയി. ഇപ്പോള്‍ ഇത് ഏകദേശം 36,000മാണ്. ഇവരില്‍ ആറായിരത്തോളം പേര്‍ വൈറ്റ് കോളര്‍ പ്രൊഫഷണലുകളാണ്.
'ഞങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം ഞങ്ങളുടെ ടീമാണ്. ഈ വിപുലീകരണം ഞങ്ങളുടെ സുസ്ഥിരവും വളരുന്നതുമായ പ്രോജക്റ്റ് പൈപ്പ്ലൈനിനെയും പ്രാദേശിക, അന്തര്‍ദേശീയ ക്ലയന്റുകളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മികവിനെയും പ്രതിഫലിപ്പിക്കുന്നു,' അസീസി ഡെവലപ്മെന്റ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ മിര്‍വൈസ് അസീസി പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തില്‍, 2025-ല്‍ ദുബൈയുടെ റിക്രൂട്ട്മെന്റ് ലാന്‍ഡ്സ്‌കേപ്പ് വിവിധ മേഖലകളില്‍ പോസിറ്റീവ് പാത നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാങ്കേതികവിദ്യ, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം, ലോജിസ്റ്റിക്‌സ് എന്നിവയാണ് കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടാകുന്ന പ്രധാന മേഖലകള്‍. ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, എഐ, മെഷീന്‍ ലേണിംഗ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിവിധ എഞ്ചിനീയറിംഗ് മേഖലകള്‍ തുടങ്ങിയ മേഖലകളിലും ജോലിക്കാരെ തേടി ആവശ്യക്കാര്‍ ഏറെയുണ്ട്.
യുഎഇയിലെ വില്‍പ്പന, വിപണന മേഖലയും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഐടി വിദഗ്ധരുടെ ഡിമാന്റും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഏകദേശം 150,000 യൂണിറ്റുകള്‍ നിര്‍മ്മാണത്തിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ അംബരചുംബി കെട്ടിടവും 2.5 ബില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന ഒരു ഓപ്പറയും നിര്‍മ്മിച്ചതിലൂടെ കമ്പനി പ്രശസ്തമാണ്.
ദുബൈയിലെ പ്രധാന ഡെവലപ്പര്‍മാരുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും വിപുലമായ ലാന്‍ഡ് ബാങ്കിലൂടെയും അസീസിക്ക് വലിയൊരു പ്രോജക്ട് പൈപ്പ്ലൈന്‍ ഉണ്ട്. കൂടാതെ എംബിആര്‍ സിറ്റി, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബൈ ഹെല്‍ത്ത്‌കെയര്‍ സിറ്റി, ദുബൈ സൗത്ത്, സിറ്റി ഓഫ് അറേബ്യ, അല്‍ ഫുര്‍ജാന്‍, സ്റ്റുഡിയോ സിറ്റി, സ്‌പോര്‍ട്‌സ് സിറ്റി, ഡൗണ്ടൗണ്‍ ജബല്‍ അലി എന്നിവിടങ്ങളില്‍ ലോകോത്തര പ്രോപ്പര്‍ട്ടികള്‍ വികസിപ്പിക്കുന്നതിലും അസീസി ഡെവലപ്‌മെന്റ്‌സ് നിര്‍ണായക പങ്ക് വഹിക്കുന്നു.
UAE-based Azizi Developments has announced plans to hire around 7,000 professionals in Dubai by the end of the year, offering vast employment opportunities as part of its expansion and ongoing mega projects.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ
National
• 12 hours ago
39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ വെളിപ്പെടുത്തല്‍: അന്വേഷണം
Kerala
• 12 hours ago
21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
National
• 13 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും
Kerala
• 13 hours ago
മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• 14 hours ago
പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു
entertainment
• 14 hours ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• 14 hours ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• 14 hours ago
മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്
Kerala
• 14 hours ago
തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ
Kerala
• 14 hours ago
ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• 14 hours ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• 14 hours ago
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• 14 hours ago
വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം
Kerala
• 14 hours ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• a day ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• a day ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• a day ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• a day ago
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്
Kerala
• 14 hours ago
തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• 15 hours ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• 15 hours ago