HOME
DETAILS

സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ

  
April 18, 2025 | 5:43 PM

rajat patidar create a new record in ipl

ബാംഗ്ലൂർ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം നടക്കുകയാണ്. ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം മഴ മൂലം 14 ഓവറാക്കി ചുരുക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നായകന്റെ ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടിൽ കണ്ടത്. പഞ്ചാബ് ബൗളർമാരുടെ മുന്നിൽ ബെംഗളൂരു ബാറ്റിംഗ് നിര തകരുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 95 റൺസാണ് നേടിയത്. 

ടീമിന്റെ തകർച്ചയിലും ആർസിബി നായകൻ രജത് പട്ടിതാർ തന്റെ കരിയറിലെ ഒരു അവിസ്മരണീയമായ നേട്ടമാണ് മത്സരത്തിൽ സ്വന്തമാക്കിയത്. ഐപിഎല്ലിൽ ആയിരം റൺസ് പൂർത്തിയാക്കാനാണ് പടിതാറിന് സാധിച്ചത്. മാത്രമല്ല ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ആയിരം റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറാനും ആർസിബി ക്യാപ്റ്റന് സാധിച്ചു.

30 ഇന്നിംഗ്സുകളിൽ നിന്നാണ് പടിതാർ ഈ നേട്ടം കൈവരിച്ചത്. 31 ഇന്നിംഗ്സുകളിൽ 1000 ഐപിഎൽ റൺസ് സ്വന്തമാക്കിയ സച്ചിൻ ടെണ്ടുൽക്കർ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെ മറികടന്നു കൊണ്ടാണ് പടിതാർ ഈ നേട്ടം കൈപ്പിടിയിലാക്കിയത്. 25 ഇന്നിങ്സുകളിൽ നിന്നും 1000 റൺസ് സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശൻ ആണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. മത്സരത്തിൽ 18 പന്തിൽ 23 റൺസ് ആയിരുന്നു പടിതാർ നേടിയത്. ഓരോ വീതം ഫോറും സിക്സുമാണ്‌ താരം സ്വന്തമാക്കിയത്. 

മത്സരത്തിൽ ആർസിബിക്ക് വേണ്ടി ടിം ഡേവിഡ് അർദ്ധ സെഞ്ച്വറി നേടി. അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പടെ 26 പന്തിൽ 50 റൺസാണ് താരം നേടിയത്. 

പഞ്ചാബ് ബൗളിങ്ങിൽ ഹർപ്രീത് ബ്രാർ, യൂസ്വേന്ദ്ര ചഹൽ,  മാർക്കോ ജാൻസൺ,  അർഷദീപ് സിംഗ് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ബെംഗളൂരു ബാറ്റിങ് തകർന്നടിയുകയായിരുന്നു. സേവിയർ ബാർലറ്റ് ഒരു വിക്കറ്റും നേടി.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിംഗ് ഇലവൻ

ഫിൽ സാൾട്ട്, വിരാട് കോഹ്‌ലി, രജത് പടിദാർ(ക്യാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ(വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ്മ, യാഷ് ദയാൽ.

പഞ്ചാബ് കിങ്‌സ് പ്ലേയിംഗ് ഇലവൻ

പ്രിയാൻഷ് ആര്യ, നെഹാൽ വധേര, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ, ശശാങ്ക് സിംഗ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), മാർക്കസ് സ്റ്റോണിസ്, മാർക്കോ ജാൻസൻ, ഹർപ്രീത് ബ്രാർ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ.

rajat patidar create a new record in ipl 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  7 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  7 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  7 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  7 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  7 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  7 days ago
No Image

ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  7 days ago
No Image

ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച് ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നു; ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ആമിറിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ 

National
  •  7 days ago
No Image

മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല

Kerala
  •  7 days ago
No Image

കണ്ണൂരിൽ കാർ മരത്തിൽ ഇടിച്ച് അപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

Kerala
  •  8 days ago