HOME
DETAILS

90 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ ജൈന ക്ഷേത്രം തകര്‍ത്ത് മുംബൈ കോര്‍പ്പറേഷന്‍; നടപടി കോടതിയില്‍ കേസ് പുരോഗമിക്കവെ; പ്രക്ഷോഭവുമായി ജൈനര്‍, വിവാദമായതോടെ സ്ഥലംമാറ്റം

  
April 20 2025 | 01:04 AM

Jain Community Protests BMC Demolition Of 90-Year-Old Vile Parle Temple

മുംബൈ: മുംബൈയില്‍ 90 വര്‍ഷം പഴക്കമുള്ള ജൈന ക്ഷേത്രത്തിന് നേര്‍ക്ക് ബുള്‍ഡോസര്‍ രാജ്. വിലെ പാര്‍ലെയില്‍ (ഈസ്റ്റ്) സ്ഥിതി ചെയ്യുന്ന ശ്രീ 1008 പാര്‍ശ്വനാഥ് ദെരാസര്‍ എന്ന ദിഗംബര്‍ ജൈന ക്ഷേത്രമാണ് നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ആരോപിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റിയത്. ഏതാനും വര്‍ഷങ്ങളായി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. എന്നാല്‍ കോടതിയില്‍നിന്ന് അനുകൂല നടപടിയൊന്നും ഉണ്ടായില്ല. ഒടുവില്‍ പൊളിക്കുമെന്ന ഘട്ടമുണ്ടായതോടെ ജൈന വിശ്വാസികള്‍ അടിയന്തരമായി കേസ് കേള്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. കോടതി രേഖകള്‍ ഹാജരാക്കാന്‍ എട്ട് ദിവസം അനുവദിച്ചിട്ടും പുലര്‍ച്ചെ കനത്ത പൊലിസ് സാന്നിധ്യത്തിലാണ് പൊളിക്കുകയായിരുന്നു. 

1935ലാണ് ജൈന ക്ഷേത്രം നിര്‍മിച്ചത്. മുംബൈ മുനിസിപ്പല്‍ നിയമപ്രകാരം 1961 ന് മുമ്പ് നിര്‍മ്മിച്ച എല്ലാ ഘടനകളും നിയമപരമാണെന്നിരിക്കെയാണ്, സ്വാതന്ത്ര്യത്തിനും മുമ്പ് നിര്‍മിച്ച ജൈന ക്ഷേത്രം നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ആരോപിച്ച് തകര്‍ത്തത്. ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലുണ്ട്.
സംഭവത്തെത്തുടര്‍ന്ന് ജൈന സമൂഹം കോര്‍പ്പറേഷനെതിരേ പ്രതിഷേധപരിപാടികളുമായി രംഗത്തുവന്നു. സ്ഥലത്ത് ആരാധന പുനരാരംഭിക്കുകയും നിയമപരമായ മാര്‍ഗങ്ങളിലൂടെ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. പ്രതിഷേധിച്ച ഭക്തരെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തി ചാര്‍ജ് നടത്തി. 

സംഭവത്തില്‍ പ്രതിപക്ഷവും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. ശിവസേന (ഉദ്ധവ് പക്ഷം) നേതാവ് ആദിത്യ താക്കറെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവരും സര്‍ക്കാരിനെ വിമര്‍ശിച്ചു. റിയല്‍ എസ്റ്റേറ്റ് ലോബിക്കായി ജൈന ക്ഷേത്രം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ആദിത്യ താക്കറെ ആരോപിച്ചു. 


കോടതി വിധിക്ക് കാത്തുനില്‍ക്കാതെ ബിഎംസി ഉദ്യോഗസ്ഥര്‍ ക്ഷേത്രം തകര്‍ത്തുവെന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത എംപിയും മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റുമായ വര്‍ഷ ഗെയ്ക്ക്‌വാദ് പറഞ്ഞു.

ജൈന തീര്‍ത്ഥങ്കരരുടെ വിഗ്രഹങ്ങളും മതഗ്രന്ഥങ്ങളും നടപടിക്കിടെ അപമാനിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു, 

ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചു ആക്രമണം തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിജയ് വഡെട്ടിവാര്‍ ആരോപിച്ചു.
സംഭവം വിവാദമായതോടെ അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണറെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്ഥലം മാറ്റി. കെഈസ്റ്റ് വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന നവനാഥ് ഗാഡ്‌ഗെയെ അടിയന്തര പ്രാബല്യത്തോടെ സ്ഥലം മാറ്റിയതായി മുനിസിപ്പല്‍ കമ്മീഷണര്‍ ഭൂഷണ്‍ ഗഗ്രാനി പറഞ്ഞു.


The Jain community from across the country has expressed resentment after the Brihanmumbai Municipal Corporation (BMC) demolished a Jain temple in Vile Parle on Wednesday



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി ചരിത്രത്തിന്റെ താളുകളില്‍; ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുന്നു

uae
  •  2 days ago
No Image

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

'ഭരണഘടനയിലില്ലാത്ത സമയപരിധി ബില്ലുകളില്‍ സുപ്രിം കോടതിക്ക് നിശ്ചയിക്കാനാവുമോ?' ചോദ്യങ്ങളുമായി രാഷ്ട്രപതി 

National
  •  2 days ago
No Image

'ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ട്'; വിവാദ വെളിപ്പെടുത്തലുമായി ജി സുധാകരന്‍

Kerala
  •  2 days ago
No Image

ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ദുബൈയിലെ സ്വര്‍ണവില; പ്രതീക്ഷയില്‍ ജ്വല്ലറി ഉടമകള്‍

Business
  •  2 days ago
No Image

കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയില്‍ സ്വകാര്യ ബസും- ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി വീണ്ടും ആഗോളശ്രദ്ധ നേടി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്

International
  •  2 days ago
No Image

മലപ്പുറത്ത് കടുവ ആക്രമണം, യുവാവിന് ദാരുണാന്ത്യം; മരിച്ചത് ടാപ്പിങ് തൊഴിലാളി; പ്രതിഷേധവുമായി നാട്ടുകാര്‍ 

Kerala
  •  2 days ago
No Image

മുസ്‌ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം

National
  •  2 days ago
No Image

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

Kerala
  •  2 days ago