HOME
DETAILS

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

  
Abishek
April 20 2025 | 12:04 PM

Road Rage Incident in Nadapur 4 Injured in Altercation Between Car Travelers

കോഴിക്കോട്: നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. യാത്രക്കിടെ, മറ്റൊരു വാഹനം അവരുടെ കാറില്‍ ഇടിച്ചതിത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാദാപുരം ചെക്യാട്ട് സ്വദേശികളായ നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകരുകയും ചെയ്തു. കാറിന് സൈഡ് നല്‍കുന്നതിനിടെ ഉണ്ടായ ഉരസലും തര്‍ക്കവുമാണ് ഈ അക്രമണത്തിലേക്ക് നയിച്ചത്. സംഘത്തിലുണ്ടായിരുന്ന ആറ് വയസ്സുള്ള ഒരു കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. ഒരു വിവാഹ പാര്‍ട്ടിക്ക് പോയ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് ഉച്ചക്ക് ശേഷം നാദാപുരം വളയത്തുവച്ചായിരുന്നു സംഭവം.

മറ്റൊരു വിവാഹ പാര്‍ട്ടിക്ക് പോയ വാഹനത്തിലെ യാത്രക്കാര്‍ ആണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്ത് സംഘര്‍ഷം ഉണ്ടായി. മര്‍ദ്ദനത്തിനിരയായവരോടൊപ്പം വന്ന മറ്റൊരു വാഹനത്തിലെ ആളുകള്‍ ആക്രമണക്കാരെ തിരിച്ച് ആക്രമിച്ചുവെന്നും വിവരമുണ്ട്. ഈ സംഭവത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. പൊലിസ് എത്തിയാണ് സാഹചര്യം നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Four people were injured in an attack on a family traveling in a car at Nadapuram. According to the complaint, the attack occurred after the family questioned another vehicle that had collided with their car. The injured are natives of Chekkiad in Nadapuram, and the front windshield of the car was shattered.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  a day ago
No Image

പ്രശസ്ത എമിറാത്തി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  a day ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  a day ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  a day ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  a day ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  a day ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  a day ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  a day ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  a day ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  a day ago