HOME
DETAILS

പുതിയ പാർട്ടിയായി ജെ.ഡി.എസ് കേരള ഘടകം; നടപടി തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  
April 21, 2025 | 2:43 AM

JDS Kerala unit becomes new party Central Election Commission begins process

കൊച്ചി: ദേശീയ നേതൃത്വം എൻ.ഡി.എയിലേക്ക് പോയതിനാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പുതിയ പേരിലും ചിഹ്നത്തിലും മത്സരിക്കാൻ ജെ.ഡി.എസ് കേരള ഘടകം. ഇതിനുള്ള നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തലത്തിൽ ആരംഭിച്ചു. 
രണ്ടുമാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇടതു മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരം കിട്ടിയാൽ ജെ.ഡി.എസ് സംസ്ഥാന  ഘടകത്തെ പൂർണമായി പുതിയ പാർട്ടിയിലേക്ക് ലയിപ്പിക്കും. ഇതുവഴി കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ കഴിയുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്  നടപടി. ജനതാദൾ എന്ന പഴയ പേരും പിളർപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ചിഹ്നമായ ചക്രവും  ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. 

തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് തള്ളിയാൽ ജനത, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഉൾക്കൊള്ളുന്ന പേരുകൾ നൽകുന്നതും പരിഗണനയിലുണ്ട്. ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ എൻ.ഡി.എയിൽ പോയതോടെ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചെങ്കിലും  സാങ്കേതികമായി ഇപ്പോഴും  ജെ.ഡി.എസ്  കേരള ഘടകമാണ്. 
എൻ.ഡി.എ ഘടകകക്ഷിയെ കേരളത്തിൽ മന്ത്രിസഭയിലും എൽ.ഡി.എഫിലും ഉൾപ്പെടുത്തുന്നതിനെതിരേ പ്രതിപക്ഷം ആരോപണം കടുപ്പിച്ചതോടെ ഏതെങ്കിലും പാർട്ടിയിൽ ലയിക്കണമെന്ന നിർദേശം സി.പി.എം കടുപ്പിച്ചു. ഇതോടെ എൽ.ഡി.എഫിൽ നിലനിൽക്കാൻ  മറ്റ് ചില  പാർട്ടികളിൽ ലയിക്കാൻ ചർച്ച നടത്തിയെങ്കിലും ഫലപ്രദമായില്ല.

ഇതിനേത്തുടർന്നാണ് വിശ്വസ്തരെ നിയോഗിച്ച് പുതിയ പാർട്ടി രൂപീകരിക്കാനും അതിൽ ലയിച്ച് സാങ്കേതികത്വം മറികടക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി. മുരുകദാസ്  കൺവീനറായ ഉപസമിതി ഇതിനായി നീക്കങ്ങൾ ആരംഭിച്ചിട്ട്   ആറ് മാസത്തിലധികമായി. കഴിഞ്ഞ മാസമാണ് പുതിയ പാർട്ടിയുടെ അപേക്ഷയിൽ കമ്മിഷൻ നടപടികൾ ആരംഭിച്ചത്. മറ്റ് രാഷ്ട്രീയപാർട്ടികളിൽ അംഗമല്ലാത്ത 100ലധികം പേർ ചേർന്നാണ് പുതിയ പാർട്ടി സാങ്കേതികമായി നിലവിൽ വരുക.  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടികൾ ജൂണിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

JDS Kerala unit becomes new party Central Election Commission begins process



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  5 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  5 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  5 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  5 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  5 days ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  5 days ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  5 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  5 days ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago

No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  5 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  5 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  5 days ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  5 days ago