വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
കൊച്ചി: നടി വിൻസി അലോഷ്യസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട തെളിവെടുപ്പ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഇവർ ഒന്നിച്ച് അഭിനയിച്ച സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പാണ് കൊച്ചിയിൽ പുരോഗമിക്കുന്നത്. സമിതിയിലെ നാലംഗ കമ്മറ്റിക്ക് മുന്നിൽ വിൻസിയും ഷൈനും ഹാജരായി.
ഇന്റേണൽ കമ്മറ്റിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷമേ സിനിമാ സംഘടനകൾ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടപടിയെടുക്കുമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ. അതിനായി അടുത്ത ഘട്ടങ്ങളിലേക്ക് ചര്‍ച്ചകളും വിലയിരുത്തലുകളും നീളാനാണ് സാധ്യത.
അതേസമയം, ഉച്ചക്ക് ശേഷം ഫിലിം ചേംബർ മോണിറ്ററിംഗ് കമ്മറ്റിയുടെ യോഗം കൂടി. യോഗത്തിൽ ഷൈന്റെ അമ്മയും അച്ഛനും അനിയനും ഹാജരായിരുന്നു. കേസിന്റെ സാഹചര്യം മുഴുവനായും പരിശോധിച്ച ശേഷമേ മുകളിലത്തെ സംഘടനകൾക്ക് നടപടികൾക്കായി മുന്നോട്ട് പോകാനാകുകയുള്ളൂ.
The internal committee of the film Sutravaakyam is collecting evidence in Kochi based on actress Vinci Aloysius' complaint against actor Shine Tom Chacko. Both appeared before the four-member panel. Any action by film bodies will depend on the committee’s final report. Meanwhile, the Film Chamber’s monitoring committee also met, with Shine’s family members present.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."