HOME
DETAILS

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

  
April 21, 2025 | 3:18 PM

Kozhikode 47-Day-Old Baby Found Dead While Sleeping Beside Mother

കോഴിക്കോട്: കുറ്റ്യാടി കക്കട്ടിൽ ഒരു അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ട നിലയിൽ കണ്ടെത്തി. അരൂർ ഒതയോത്ത് സ്വദേശി റിയാസിന്റെ 47 ദിവസമായിരുന്ന മകള്‍ നൂറ ഫാത്തിമയാണ് മരണപ്പെട്ടത്.  കക്കട്ടില്‍ പൊയോല്‍മുക്ക് സ്വദേശിനിയായ അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. 

ഇന്ന് രാവിലെ 9.30ഓടെയാണ് റിയാസിന്റെ മൂത്തമകള്‍ കുഞ്ഞിന്റേ അടുത്ത് ചെന്നപ്പോൾ അനക്കം അറ്റ് കിടക്കുന്നത് കണ്ടത്.ഈ സമയം കുഞ്ഞിന് സമീപം അമ്മ ഉറങ്ങുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി റിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞ് കഴിഞ്ഞ രാത്രി നിര്‍ത്താതെ കരഞ്ഞതായി, പുലര്‍ച്ചെ രണ്ട് മണിവരെ പാല്‍ കുടിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.  ഉറക്കം നഷ്ടപ്പെട്ട അമ്മ രാവിലെ ഉറങ്ങിപ്പോയതാകാമെന്നും കുടുംബം വ്യക്തമാക്കി.

പോസ്റ്റ്‌മോർട്ടം റിപോർട്ടിന് ശേഷമാകും മരണകാരണം വ്യക്തതയാകുക. കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വിശദമായ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

In a tragic incident in Kakkattil, Kozhikode, a 47-day-old baby girl, Noora Fathima, was found dead while sleeping next to her mother. The baby,

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  4 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  4 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  4 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  4 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  4 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  4 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  4 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  4 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  4 days ago