HOME
DETAILS

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

  
April 21, 2025 | 4:12 PM

East SI Suspended for Assaulting Father and Son in Kollam

കൊല്ലം: ബസ് കാത്തുനിന്ന അച്ഛനും മകനും മർദ്ദിക്കപ്പെട്ടെന്ന പരാതിയുടെ പശ്ചാത്തലത്തിൽ കൊല്ലം ഈസ്റ്റ് എസ്.ഐ ടി. സുമേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ അന്വേഷണത്തിൽ എസ്.ഐക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കിരൺ നാരായണനാണ് സസ്പെൻഷൻ ഉത്തരവിട്ടത്. സംഭവം ഇനി അന്വേഷിക്കാനുള്ള ചുമതല കൊല്ലം എസിപിക്ക് ലഭിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ ചിന്നക്കടയിൽ ബസ് കാത്തുനിന്നിരുന്ന കരിക്കോട് സ്വദേശികളായ നാസറിനെയും മകനായ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സെയ്ദിനെയും എസ്.ഐ മർദ്ദിച്ചതായാണ് പരാതി. "മദ്യപിച്ചിട്ടുണ്ടോ?" എന്ന് ചോദിച്ചാണ് മർദ്ദനം തുടങ്ങിയതെന്ന് നാസർ ആരോപിക്കുന്നു. അച്ഛനെ മർദ്ദിക്കുമ്പോൾ ഇടപെട്ടതിനെത്തുടർന്ന് താൻ ആക്രമണത്തിന് ഇരയായതാണെന്ന് സെയ്ദ് പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പോലീസുകാർ വീണ്ടും മർദ്ദിച്ചതായും മകൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.ഇതോടൊപ്പം ട്രാൻസ്‌ജെൻഡർ വ്യക്തികളോടും എസ്.ഐ അക്രമം നടത്തിയതായി മുമ്പ് പരാതി ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഈ ഓർഡറുകൾക്ക് പിന്നാലെ പൊലീസ് വകുപ്പിൽ നിന്നും കൂടുതൽ നടപടി ഉണ്ടാകാനാണ് സാധ്യത.

In Kollam East Police Station SI T Sumesan has been suspended following allegations of assaulting a father and son waiting at a bus stop in Chinnakada The victims Karikode natives Nassar and his son Syed claimed they were beaten without reason Syed a KSU district general secretary stated he was attacked while trying to protect his father A report by the Special Branch ACP found lapses in the SIs conduct leading the District Police Chief to order his suspension There are also previous complaints against the SI for allegedly assaulting transgender individuals An internal inquiry is ongoing under the Kollam ACP



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആന്റിവെനം കുത്തിവയ്ക്കേണ്ടത് കരുതലോടെ; വിഷബാധ ഏറ്റില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം

Kerala
  •  9 days ago
No Image

വിമാനത്തിനുള്ളില്‍ വെറൈറ്റി മോഷണ രീതികള്‍..!; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വിമാനത്തിനുള്ളില്‍ ശ്രദ്ധ തിരിച്ച് മോഷണം വ്യാപകം

uae
  •  9 days ago
No Image

വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ് വിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സംഭവ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു 

International
  •  9 days ago
No Image

ചൂടിന് കുറവില്ല; ഇന്നും കനക്കും; നാളെ മുതൽ മഴയെത്തുമെന്ന് നി​ഗമനം 

Kerala
  •  9 days ago
No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  9 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  9 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  9 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  9 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  9 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  9 days ago